വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണമടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ പേക്കൂത്തിനെതിരെ നടപടി എടുക്കണം .ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് 12 മണിക്കൂർ റോഡ് ഉപരോധം നടത്തി ഹർത്താൽ ആഘോഷിച്ച ബി ജെ പി ക്കാർ ഫലത്തിൽ നിയമം കൈയിലെടുക്കുകയായിരുന്നു .

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടഞ്ഞു വെല്ലുവിളി ഉയർത്തിയ ബിജെപി ക്കാർക്കെതിരെ നിയമ പരമായി നടപടി എടുക്കണം .പിഞ്ച് കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുവാൻ എത്തിയ കുടുന്പത്തെ തല്ലിച്ചതച്ച ബിജെപി യുടെ കപട മുഖം പിച്ചിചീന്തപെടുകയാണ് .ഇതാണോ “അച്ഛാ ദീൻ ” എന്ന് ബിജെപി വ്യക്തമാക്കണം .

സ്കൂളിലേക്ക് പോകുവാൻ വന്ന പെൺകുട്ടികൾ അടക്കമുള്ളവരെ തെറിയഭിഷേകം പറഞ്ഞു വിരട്ടുന്ന കിഴവൻ ബിജെപി ക്കാരന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബുകളിൽ തരംഗം സൃഷ്ടിക്കുകയാണ് . നിങ്ങൾ വഴിയിൽ തടഞ്ഞ ആ പിഞ്ച് കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നേൽ ,ആ കുറ്റവും ഒരു പക്ഷെ പോലീസിന്റെ തലയിൽ കെട്ടിവച്ചേനെ .കാരണം പോലീസ് അവിടെ കാഴ്‌ച്ചക്കാരായിരുന്നല്ലൊ ? ശ്രീജിത്തിത്തിന്റ കസ്റ്റഡി മരണത്തെ ന്യായീകരിക്കുകയല്ല ,അതിന്റെ മറവിൽ രാഷ്ട്രീയ നേട്ടം കൊയുന്നവരോട് ലജ്‌ജ തോന്നുകയാണ് .മരണത്തെ കൂട്ടുപിടിച്ച് വോട്ടു കൊയുന്നവരെയല്ല നാടിനാവശ്യം നിങ്ങൾക്കും പ്രതികരിക്കാം ..