അയിരുപ്പറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുക്ക് പണ്ടം പണയം വച്ച് 4 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖ മാനേജർ ശശികലയെയും ക്ലർക്ക് കുശല കുമാരിയേയും ക്രെo ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നര മാസം മുമ്പായിരുന്നു ബാങ്കിൽ നടന്ന മുക്ക് പണ്ട തട്ടിപ്പ് കണ്ടെത്തിയത്ത് .
തട്ടിപ്പിൽ ബാങ്കിന്റെ മാനേജർ ശശികലക്കും ക്ലർക്ക് കുശലകുമാരിക്കും പങ്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും ബാങ്കിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.ഇതിന്റെ അന്വേഷണം നടത്തു ന്ന ക്രൈംബ്രാഞ്ചണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 70 വർഷത്തിലേറെ പഴക്കമുള്ള ഈ ബാങ്കിന്റെ ഭരണം വർഷങ്ങളായിcpm നേത്യത്യത്തിലാണ്