കൂത്തുപറമ്പ് : പാനൂരിലെ വ്യാപാരിയുടെ പോക്കറ്റടിച്ച അന്തർ സംസ്ഥാന മോഷ്ടാവ് കൂത്തുപറമ്പ് പൊലീസി ന്റെ പിടിയിലായി.തില്ലങ്കേരി പനക്കാട് തെരുവിലെ കുന്നോത്ത് ഭാസ്കര (43) നാണ് പിടിയിലായത്.പാനൂരിലെ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ഒ.ടി.നവാസിന്റെ പോക്കറ്റടിച്ച കേസിലാണ് ഭാസ്കരൻ പിടിയിലായത്.കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഇരിട്ടി ബസിൽ കയറവെയാണ് സ്റ്റാന്റിൽ നിലയുറപ്പിച്ചിരുന്ന ഭാസ്കരൻ
നവാസിന്റെ പോക്കറ്റടിക്കുന്നത്.
26, 500 രൂപ, എ.ടി.എം, കാർഡ്, ലൈസൻസ്, പാൻ, ആധാർ കാർഡുകൾ തുടങ്ങിയവയടങ്ങിയ പഴ്സാണ് കവർച്ച ചെയ്തത്.
നവാസിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ കൂത്തുപറമ്പ് എസ്.ഐ.കെ.വി.നിഷിത്തും സംഘവും ബസ് സ്റ്റാന്റിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
തുടർന്ന് ഭാസ്കരന്റെ തില്ലങ്കേരിയിലെ
വീട്ടിൽ നടത്തിയ പരിശോധനയിൽ പഴ്സും പണവും കണ്ടെത്തുകയായിരുന്നു കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളിലും പോക്കറ്റടിക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഒരു കേസിൽ വടകര കോടതിയിൽ ഹാജരായി മടങ്ങി വരും വഴിയാണ് കൂത്തുപറമ്പിൽ നിന്നും ഇയാൾ പോക്കറ്റടിച്ചത്.
ഇയാളെ കോടതിയിൽ ഹാജരാക്കി.