തനൂജയുടെ ദുരൂഹ മരണം സംബന്ധിച്ചു ദുരൂഹതകൾ അകറ്റണമെന്നും , ആരോപണവിധേയനായ ഭർത്താവ് ദിലീപിനെ അറസ്‌റ്റ് ചെയണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച പാടം മാങ്കോട് മേഖലകളിൽ ഹർത്താൽ ആചരിക്കാൻ സമര സമിതി ആലോചിക്കുന്നു .
തനൂജയുടെ വീട് സന്ദർശിച്ച അടൂർ പ്രകാശ് എം എൽ എ യോട് സമരം ശക്തമാക്കാൻ തയാറെടുക്കുകയാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി . ശനിയാഴ്ച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി രാധാമണി പാടത്തു തനൂജയുടെ വീട് സന്ദർശിക്കുമെന്ന് അറിയുന്നു .അതിനിടെ തനൂജയുടെ വീട് സന്ദർശനത്തിനിടെ അടൂർ പ്രകാശ് എം എൽ എ യോട് കാര്യങ്ങൾ വിശദീകരിച്ച യുവതി പോലീസുകാരോട് പറഞ്ഞ കാര്യങ്ങൾ ” സാറേ സാറിന്റ ഒരു പെങ്ങൾക്കാണ് ഈ ഗതി വന്നതെങ്കിൽ സാർ എന്ത് ചെയും ,ആ യൂണിഫോം അഴിച്ചു വച്ചിട്ട് സാർ ഒന്ന് ചിന്തിക്ക് ” പോലീസുകാർ പോലും ഞെട്ടിയ യുവതിയുടെ വാക്കുകൾ