മാങ്കോട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരി പാടം പാലനില്കുന്നതിൽ ഉഴത്തിൽ വീട്ടിൽ തനൂജയുടെ ദുരൂഹ മരണം സംബന്ധിച്ചു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് അടൂർ പ്രകാശ് എം എൽ എ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു .കഴിഞ്ഞ ദിവസം നിയമ സഭയിൽ സബ്‌മിഷൻ അവതരിപ്പിക്കവെയാണ് അടൂർ പ്രകാശ് ഇക്കാര്യം ആവശ്യപെട്ടത് .

നിലവിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സി പി എം കാരനായ ഭർത്താവ് ,ദിലീപിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏർപ്പെടുത്തി സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു എന്നാൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലും ദുരൂഹത വർധിക്കുകയാണ് .റൂമിനുള്ളിൽ അമ്മ തൂങ്ങി നിൽക്കുന്നത് കണ്ടെന്ന തരത്തിലാണ് മകൻ മൊഴി നൽകിയതെന്നും കൂടൽ പോലീസിന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ മന്ത്രി മറുപടി നൽകിയത് .റൂമിനുള്ളിൽ തനൂജ തൂങ്ങി നിൽക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ

ജാഗ്രതാ ന്യൂസിന്റെ അടിസ്ഥാനത്തിൽ അടൂർ പ്രകാശ് നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചപ്പോൾ വീഡിയോ കാണാം , കൂടുതൽ വാർത്തകൾക്കായി ജാഗ്രതാ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയുക .