കലഞ്ഞൂർ പാടത്ത് സ്കൂൾ ജീവനക്കാരിയായ തനൂജ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തെ കുറിച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകി .വിഷയം നിയമസഭയിൽ സബ്‌മിഷനായി ഉന്നയിക്കുവാൻ അനുമതി തേടി അടൂർ പ്രകാശ് സ്പീക്കർക്ക് കത്തുനൽകി .
തനൂജയുടെ ദുരൂഹ മരണത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ,നിലപാട് ആരാഞ്ഞ ജാഗ്രതാ ന്യൂസിനോട് ആണ് അടൂർ പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയത് .നിയമ സഭാ സമ്മേളനം കഴിഞ്ഞ ശേഷം വ്യാഴാഴ്ച്ച അടൂർ പ്രകാശ് പാടത്ത് നേരിട്ടെത്തി തനൂജയുടെ ബന്ധുക്കളെ സന്ദർശിക്കും .കഴിഞ്ഞ ബുധനാഴ്ചയാണ് തനൂജയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
തനൂജയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തു വന്നിട്ടുണ്ട് .ഇതു സംബന്ധിച്ച് തനൂജയുടെ അമ്മ ഇന്ദിര ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.മരണത്തിലെ ദുരൂഹത മാറ്റുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിത മാക്കണമെന്ന് ആവശ്യം ഉയർത്തി നാട്ടുകാർ പോലീസ് സ്റ്റേഷൻ മാർച്ചും പ്രാദേശിക ഹർത്താലും ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് തയാറെടുക്കുകയാണ് .ഇത്രയും ഗുരുതരമായ ഒരു പ്രശ്നമുണ്ടായിട്ടും ആക്ഷൻ കൌൺസിൽ രൂപീകരിക്കുന്നതിനും മറ്റും വാർഡ് മെംബർ നിസ്സഹകരണം തുടരുന്നതിൽ നാട്ടുകാരിൽ അമർഷം ഉളവാക്കിയിട്ടുണ്ട് .