കലഞ്ഞൂർ പാടത്ത് സ്കൂൾ ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ,തനൂജയ്‌ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ അധികാരികൾക്കെതിരെ പ്രതിഷേധം ശക്തം .

വൈകിട്ട് നാട്ടിൻപുറത്ത് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത് .കഴിഞ്ഞ ബുധനാഴ്ചയാണ് തനൂജയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .രാവിലെ സ്കൂളിൽ പോകുവാൻ തയാറെടുക്കുകയായിരുന്ന തനൂജയെ ഭർത്താവ് കൊലപ്പെടുത്തി യെന്നാണ് ആരോപണം .ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മകനെ ദിലീപ് അടുത്ത കടയിലേക്ക് പൊറോട്ട വാങ്ങുവാൻ പറഞ്ഞു വിട്ടിരുന്നു .ഞൊടിയിടയിൽ തനൂജയ്‌ക്ക് മരണം സംഭവിച്ചു .സ്ഥിരമായി ജോലിക്ക് പോകാറുണ്ടായിരുന്ന ദിലീപ് സംഭവ ദിവസം മാത്രം പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു വരികയും ,ഒരു സുഹൃത്തുമായി ചേർന്ന് തനൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു .
ഈ സമയത്തും മകൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത് അനുസരിച് മനസിലാകുന്നത് .പിന്നെങ്ങനെയാണ് ദിലീപിനെ മകൻ ഫോണിൽ വിളിച്ചിരുന്നതെന്ന് പറയുന്നത് .ഇതിന്റെ സത്യാവസ്ഥ അറിയാൻ ദിലീപിന്റെ ഫോൺകാളുകൾ പരിശോധിക്കണം .സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയണം .ദിലീപ് ചില അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത് തനൂജ ഷോക്കേറ്റ് മരിചെന്നാണ് ,പോലീസിനോട് തൂങ്ങി മരിച്ചെന്നും .തനൂജ തൂങ്ങി മരിച്ച സാഹചര്യം റൂമിൽ ഇല്ലായിരുന്നു .ഷോക്കേക്കുവാൻ ,കഴുത്തിൽ കുരുങ്ങികിടന്ന വയറിന് വൈദ്യുതി പ്രവാഹവുമായി യാതൊരു ബന്ധവും ഇല്ല .എന്തിനാണ് ദിലീപ് പരസ്പര വിരുദ്ധ മൊഴികൾ നൽകിയത് ? തനൂജ ആത്മഹത്യചെയില്ലെന്ന് അമ്മ ഇന്ദിരയും പറഞ്ഞു .തൊഴിച്ചു കൊന്നതോ , ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതോ ആണെന്നാണ് ഇന്ദിരയുടെ ആരോപണം .ഇത് സംബന്ധിച്ചു വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .

കേസ് അന്വേഷിക്കുന്ന ലോക്കൽ പോലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതായും നാട്ടുകാർ ആരോപിക്കുന്നു .സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ ഭർത്താവ് ദിലീപിനെ സംരക്ഷിക്കുവാൻ രാഷ്ട്രീയ സമ്മർദം ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട് .ചില കോർപറേറ്റുകളും സംഭവവുമായി ബന്ധപ്പെട്ട് രംഗത്തു വന്നിട്ടുണ്ട് .ജസ്റ്റിസ് ഫോർ തനൂജ എന്ന മുദ്രാവാക്യമുയർത്തി വൈകിട്ട് പാടത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത് .