പാടത്ത് ഗവൺമെൻറ് സ്കൂൾ ജീവനക്കാരി ആയിരുന്ന തനൂജയെ ഭർത്താവ് ദിലീപ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച് ,ബന്ധുക്കളും നാട്ടുകാരും രംഗത്തു വന്നു .ദിലീപിന് പരസ്ത്രീ ബന്ധമുണ്ടെന്നും തനൂജയുടെ അമ്മ ഇന്ദിര ജാഗ്രതാ ന്യൂസിനോട് വെളിപ്പെടുത്തി .

പതിമൂന്ന് വർഷമായി ദിലീപ് തനൂജയെ പീഡിപ്പിക്കാറുണ്ടായിരുന്നുവത്രേ .സംഭവത്തിൽ ഊർജിത അന്വേഷണം നടത്തണമെന്ന് ഇന്ദിര ആവശ്യപെട്ടു .കഴിഞ്ഞ ദിവസത്തെ ജാഗ്രത ന്യൂസിന്റെ ” തനൂജയുടെ ദുരൂഹ മരണത്തിലെ കാരണങ്ങൾ വ്യക്തമാക്കിയുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട് .

സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറികൂടിയായ ഭർത്താവ് ദിലീപിനെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്സും ,സിപിഐ യും ബിജെപി യും ആരോപിക്കുന്നു .ജസ്റ്റിസ് ഫോർ തനൂജ എന്ന പേരിൽ നാളെ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാടത്ത് ആക്ഷൻകൌൺസിൽ രൂപീകരിക്കും .