മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പിതാവുമായി വഴക്കിട്ട സ്കൂൾ വിദ്യാർത്ഥി വീട് വിട്ടിറങ്ങി .കോന്നി മുറിഞ്ഞകൽ കളിക്കാരംപറന്പിൽ ഐസക് ഫിലിപ്പിന്റെയും പ്രിയ ഐസക്കിന്റെയും മകൻ ആൽവിൻ ഐസക്കിനെയാണ് രാവിലെ മുതൽ കാണാതായിരിക്കുന്നത്
പത്തനാപുരം മൗണ്ട് താബോർ ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ . മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന വാശിയിൽ കഴിഞ്ഞ രാത്രിയിൽ പിതാവുമായി ആൽവിൻ വഴക്കിട്ടിരുന്നു .ആൽവിന്റെ നിരന്തരമായ ആവശ്യം പിതാവ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല .
ഇന്ന് രാവിലെ പത്തനംതിട്ടയിലേക്ക് ആൽവിൻ ബസ് കയറി പോകുന്നത് കണ്ടവരുണ്ട് .ഇത് സംബന്ധിച്ചു ഐസക് ഫിലിപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നന്പറുകളിൽ വിവരം അറിയിക്കാൻ പോലീസ് അറിയിച്ചു.
9946024952,9946708652