യു എ ഇ യിൽ ജോലി തേടി എത്തുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ല .
കഴിഞ്ഞ മാസം മുതൽ നടപ്പിലാക്കിയ നിയമം , ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത് .എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒരു കേന്ദ്രങ്ങൾക്കും കിട്ടിയിട്ടില്ല .ഇന്ത്യൻ കോൺസുലേറ്റിലും ഇത് വരെയായി ഒരറിയിപ്പും കിട്ടിയിട്ടില്ല .ഇപ്പോഴും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യു എ ഇ യിൽ വിസ നടപടികൾ പൂർത്തീകരിക്കുകയുള്ളു .