സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തിയ അരുൺ പുനലൂർ നടനെന്ന രീതിയിൽ കൂടുതൽ ശ്രദ്ധേയനാകുന്ന പുതിയ ചിത്രമാണ് ഓലപ്പീപ്പിക്കു ശേഷം കൃഷ് കൈമൾ സംവിധാനം ചെയ്യുന്ന ആഷിഖ് വന്ന ദിവസം.
പ്രിയാമണി പ്രധാന കഥാപാത്രമാകുന്ന ചിത്രം നിർമ്മിക്കുന്നത് നാസർ ലത്തീഫ് ആണ് .
ചിത്രത്തിൽ നാട്ടുമ്പുറത്തെ ഒരു പഞ്ചാരക്കുട്ടപ്പനായ പോസ്റ്റ്മാന്റെ വേഷമാണ് അരുൺപുനലൂർ അവതരിപ്പിക്കുന്ന കഥാപാത്രം.
ആദ്യമായാണ് അരുൺ ഒരു കോമഡി കഥാപാത്രം അവതരിപ്പിക്കുന്നത്.
അകം പുറം എന്ന ഷോർട് ഫിലിമിൽ ഒരു കൊലപാതകിയുടെ വേഷം ചെയ്തുകൊണ്ടാണ് അരുൺ അഭിനയരംഗത്തേക്ക് വരുന്നത്.
തുടർന്ന് എതിര്, വെള്ളം, ബോംബു കഥ 2
എന്നിങ്ങനെ 4 ഷോർട്ഫിലിമുകളിലും
5 സിനിമകളിലും അഭിനയിച്ചു.
ഡോക്ടർ ബിജുവിന്റെ കാടുപൂക്കുന്ന നേരത്തിലെ ആദിവാസി, വ്യാസൻ കെ പി സംവിധാനം ചെയ്ത അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ ഗോവൻ ബൈക്ക് ടാക്സിക്കാരൻ, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റനിൽ ജയസൂര്യയുടെ സുഹൃത്ത് സുധാകരൻ, എം എ നിഷാദിന്റെ കിണറിലെ പഞ്ചായത്ത് പ്രതിപക്ഷനേതാവ് എന്നീ വേഷങ്ങൾക്ക് ശേഷമാണ് ആഷിക് വന്ന ദിവസത്തിലെ പോസ്റ്റുമാന്റെ വേഷത്തിലേക്ക് എത്തുന്നത്.
ഇതിനിടയിൽ മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത സിബിഐ ഡയറി, അമൃതാ ടി വി യിലെ അളിയൻ vs അളിയൻ എന്നീ പരമ്പരകളിലും അരുൺ പുനലൂർ അഭിനയിച്ചു.ആഷിഖ് വന്ന ദിവസം ഈ മാസം മുപ്പതിന് തീയറ്ററുകളിലെത്തും .