ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം വാഹനാപകടത്തിൽ ഒരു കുടുന്പത്തിലെ മൂന്നു പേർ മരണമടഞ്ഞു .കരുനാഗപ്പള്ളി ചെറിയ അഴീക്കൽ സ്വദേശി ബാബു മക്കളായ അഭിജിത് ,അമൽജിത് എന്നിവരാണ് മരിച്ചത് . ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഇന്ന് രാവിലെ ആയിരുന്നു സംഭവം .
റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു .കരുനാഗപ്പള്ളിയിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ ആണ് ബാബു .ഫ്രീലാൻസ് മോഡൽ രംഗത്തു സജീവമായിരുന്നൂ അഭിജിത്തും അമൽജിത്തും