വാഹനയാത്രയ്ക്കിടെ പ്രസവ വേദന കൊണ്ടു നിലവിളിച്ച ഭാര്യയെ , ഭർത്താവ് കൈകാര്യം ചെയ്ത രീതി അവിശ്വസനീയം .ഷാർജ ഇത്തിഹാദ് റോഡിൽ രാവിലെ യാണ് സംഭവം . ഗർഭിണി ആയിരുന്ന ഭാര്യയുമായി കാറിൽ യാത്രചെയവെയാണ് ,പെട്ടെന്ന് ആ നിലവിളി പുറത്തേക്ക് വന്നത് . തന്റെ സമീപമിരുന്ന് യാത്ര ചെയുന്ന ഭാര്യയുടെ നിലവിളിയിൽ ആദ്യം അംബരന്ന ഭർത്താവ് അൽപസമയത്തിന് ശേഷമാണ് നിലവിളിയുടെ ഗൗരവം മനസിലാക്കിയത് .റോഡ് നിറഞ്ഞോടുന്ന വാഹനങ്ങൾ , വല്ലാത്ത ട്രാഫിക് ! എങ്ങനെയെങ്കിലും ഭാര്യയെ ആശുപത്രിയിൽ എത്തിക്കണം .റോഡിലെ ഗതാഗത തിരക്ക് കാരണം നിസഹായനായി നോക്കി നിന്ന ഭർത്താവ് ആകെ അങ്കലാപ്പിൽ ആയി .പെട്ടെന്ന് തന്നെ അയാളിൽ ഉണർന്ന ചിന്ത പോലീസിൽ വിവരം അറിയിക്കാനായിരുന്നു .ഒട്ടും വൈകിയില്ല ,അയാൾ ഷാർജ പോലീസിൽ വിവരം അറിയിച്ചു .
വിളി കഴിഞ്ഞു അഞ്ചു നിമിഷത്തിനകം ആംബുലൻസുമായി പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു . അൽപ നേരത്തിനു ശേഷം യുവതിക് സുഖ പ്രസവവും .
ഒരു സിനിമ കണ്ടിറങ്ങിയ ത്രില്ലിലാണ് ഭർത്താവും .എല്ലാം അവിശ്വസനീയം , നന്ദി ഷാർജ പോലീസിന് …ആ വാക്കുകളിൽ അതിരുവിടുന്ന ആത്മവിശ്വാസം !