ആയിപ്പുഴ വളവിൽ മറിഞ്ഞ മിനിലോറി ഉയർത്താൻ കൊണ്ടുവന്ന ക്രെയിൻ മറിഞ്ഞ് ഒരാൾ മരിച്ചു. ആയി പ്പുഴ ചൊക്രാൻ വളവിലുണ്ടായ അപകടത്തിൽ ഇരിക്കൂർ നിടുവള്ളുരിലെ അഷറഫാണ് മരിച്ചത്. ക്രെയിൻ പ്രവർത്തിപ്പിക്കുമ്പോൾ സമീപത്ത് നിൽക്കുകയായിരുന്ന അഷറഫിന്റെ ദേഹത്തേക്ക് ക്രെയിൽ മറിയുകയായിരുന്നു. തുടർന്ന് ക്രെയിൻ നീക്കി പുറത്തെടുത്ത ആഷറഫിനെ കണ്ണൂർ AKGആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പരി യാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
.അപകടത്തെ തുടർന്ന് ചാലോട് റൂട്ടിൽ ഗതാഗതം തടസ്സപെട്ടു അപകടത്തിൻ പ്പെട്ട മിനിലോറി ഡ്രൈവറുടെ ബന്ധുവാണ് അഷറഫ് . മോനോത്ത് മൊയ്തീന്റെയും നിക്കരപ്പെട്ടി ഫാത്തിമയുടെയും മകനാണ് ചാലകത്ത് കുഞ്ഞാമിനയാണ് അഷറഫിന്റെ ഭാര്യ. ഷഷീബ,ഷമിം, ഷക്കീബ്, അഫ്സൽ, ഫമീന എന്നിവർ മകളാണ് . കെ.പി.അനിൽകുമാർ മട്ടന്നൂർ