വസ്തുതർക്കത്തിനിടെ അക്രമം ഗൃഹനാഥൻ ഭാര്യാ സഹോദരി ഭർത്താവിന്റെകുത്തേറ്റ് മരിച്ചു.പത്തനാപുരം കടയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. കോളനിയി ലെ താമസക്കാരനായ നാസർ (54) ആണ് മരിച്ചത് .

ഭാര്യ സഹോദരി ഭർത്താവ് മധുവാണ് നാസറിനെ കുത്തിയത്. മധുവിനും വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാസറും മധുവുമായി അടിപിടി നടക്കുന്നതിനിടെ തടസ്സം പിടിക്കാനെത്തിയ നാസറിന്റെ ഭാര്യ സുജാതയ്ക്കും കയ്യിൽ കുത്തേറ്റി ട്ടുണ്ട് .പത്തനാപുരത്ത് ലോഡിംഗ് തൊഴിലാളിയായിരുന്നു നാസർ.മധുവുമായി നിരന്തര വഴക്കിനെ തുടർന്ന് കടയ്ക്കാ മണ്ണിൽസ്വന്തം വീടുണ്ടെങ്കിലും പത്തനാപുരം നെടുംപറമ്പിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായിട്ടാണ് രണ്ട് ദിവസം മുൻപ് കടയ്ക്കാമണ്ണിലെ വീട്ടിൽ എത്തിയത്.പത്തനാപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.പുനലൂർ ഡി.വൈ.എസ്.പി കൃഷ്ണകുമാർ, പത്തനാപുരം സർക്കിൾ ഇൻസ്പക്ടർ അൻവർ ,സബ് ഇൻസ്പക്ടർ ദിലീഷ് കുമാർ,വിരലടയാള വിഭാഗ ഉദ്യോഗസ്ഥരായ സി .രജ്ഞിത്ത് ബാബു, അനശ്വര ഐ.പി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഫോട്ടോ: നാസർ