ഗൾഫിൽ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ,ഷാർജ ഭരണകൂടം മാതൃക കാട്ടിയിട്ടും ഒരു കുലുക്കവുമില്ലാതെ എയർ ഇൻഡ്യയും കേന്ദ്ര സർക്കാരും . കാലങ്ങളായി ഗൾഫ് മേഖലയിൽ മരണമടയുന്ന പ്രവാസികളുടെ മൃത ദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് എയർ ഇന്ത്യ ,മൃതദേഹത്തിന്റെ തൂക്കം കണക്കാക്കി തുക ഈടാക്കിയിരുന്നു .മൃത ദേഹത്തോട് അനാദരവ് കാട്ടുന്ന ഈ നടപടിക്കെതിരെ പ്രവാസ ലോകത്തു നിന്നും വ്യാപക പ്രതിഷേധ മാണ് ഉയർന്നത് .അടുത്തിടെ ചലച്ചിത്ര താരം ശ്രീ ദേവീ ദുബായിൽ മരണപ്പെട്ടപ്പോൾ ,
ഇവരുടെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ കാണിച്ച ആവേശം , ഗൾഫ് മേഖലയിലെ സാധാരണക്കാരോട് കാട്ടുവാൻ തയാറായിരുന്നില്ല .കൂടാതെ മൃത ദേഹങ്ങൾ തൂക്കം അനുസരിച് കാർഗോ നിരക്ക് ഈടാക്കി നാട്ടിൽ എത്തിക്കുകയായിരുന്നു .
മൃതദേഹങ്ങളുടെ നിരക്ക് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയിൽ ദുബായിൽ അധികൃതർ യോഗം ചേർന്നിരുന്നെങ്കിലും , രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലം യോഗത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല .വൻ കിട വ്യവസായികളുടെ കടങ്ങൾ എഴുതി തള്ളിയിട്ടും .സാധാരണക്കാരായ പ്രവാസികളുടെ മൃത ദേഹത്തോട് പോലും വില പേശുന്ന രീതിയാണ് കേന്ദ്ര സർക്കാരും ,എയർ ഇന്ത്യയും സ്വീകരിച്ചു വരുന്നത് .ഇതിനിടെയാണ് ഇന്ത്യ ക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ഗവണ്മെന്റിന്റെ അധീനതയിലുള്ള എയർ അറേബ്യ മാതൃകാ പരമായ തീരുമാന മെടുത്തു രംഗത്ത് വന്നിരിക്കുന്നത് .
മൃത ദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ഇനി മുതൽ ഭാരം കണക്കാക്കി തുക ഈടാക്കില്ല . ഷാർജ ഗവണ്മെന്റിന്റെ ഈ നടപടിയെ പ്രവാസലോകം ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ് .ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു പൊതു പ്രവർത്തകൻ അഷറഫ് താമരശേരി ജാഗ്രതാ ന്യൂസിനോട് പറഞ്ഞു .പ്രവാസി കളുടെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടിയും , അവധിക്കാലങ്ങളിൽ വിമാന യാത്രാ നിരക്ക് വർധിപ്പിക്കുന്ന എയർ ഇന്ത്യ നടപടി അവസാനിപ്പിക്കുന്നതിനും നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ആയിരങ്ങൾ ഒപ്പിട്ട നിവേദനം നൽകുമെന്ന് പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരത്തിന്റെ പ്രസിഡന്റ് ജയ്‌മോൻ മാത്യു വർഗീസ് അറിയിച്ചു .