എൽ ഡി എഫിൽ പ്രവേശിപ്പിക്കുമെങ്കിൽ മാത്രമെ ചെങ്ങന്നൂരിൽ , ഇടത് സ്ഥാനാർത്ഥിക്ക് വോട്ടു ചെയുവെന്ന് കെ എം മാണി ഇടത് നേതാക്കളെ അറിയിച്ചു.ബിജെപി നേതൃത്വവും മാണിയെ ക്ഷണിച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്‌തമാക്കി പാർട്ടി ചെയർമാൻ കൂടിയായ കെ എം മാണി രംഗത്തു വന്നത് .നിലപാട് ആരാഞ്ഞു കൊണ്ട് മാണിയെ ടെലിഫോണിൽ ബന്ധ പ്പെട്ട സിപിഎം നേതാക്കളെയാണ് മാണി നിലപാട് അറിയിച്ചത് . മാണിയെ കുടുക്കിയ ബാർ കോഴ കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായതായാണ് സൂചന . സിപിഐ യെ മുന്നണിയിൽ നിന്നും ഒഴിവാക്കി കൂടെ എന്നും മാണി ആരാഞ്ഞു .
എന്നാൽ ഒന്നിലും സിപിഎം വ്യക്തമായ മറുപടി നൽകിയിട്ടില്ല .അതേ സമയം മാണിയെ യു ഡി എഫിന്റെ ഭാഗമായി നിലനിർത്താൻ പി കെ കുഞ്ഞാലികുട്ടി ശ്രമം തുടങ്ങിയിട്ടുണ്ട് . ആവശ്യമെങ്കിൽ എ കെ ആന്റണിയും മാണിയോട് സംസാരിക്കും .മദ്യനയത്തിൽ കെ സി ബി സി സർക്കാരിനെതിരെ നിലപാടെടുത്ത സാഹചര്യത്തിൽ എങ്ങനെയും ചെങ്ങന്നൂരിൽ വിജയിക്കുക എന്നത് സിപിഎംൻറെ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട് .
ബിജെപി യു മായി ഇടഞ്ഞു നിൽക്കുന്ന എസ് എൻ ഡി പി നേതൃത്വവുമായി യു ഡി എഫും എൽ ഡി എഫും രഹസ്യ ചർച്ചകൾ നടത്തുന്നുണ്ട് .വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടക്കും