“The other side of this life ” എന്ന നിഷ ജോസിന്റെ പുസ്തകത്തിന് മാർക്കറ്റിൽ വൻ ഡിമാൻഡ് .പുസ്തകം ഇംഗ്ലീഷിൽ ആണെങ്കിലും , ലേഖിക ഉയർത്തിയിരിക്കുന്ന ആരോപണത്തെ കുറിച് അറിയാനും അതിൽ എന്തെങ്കിലും ചിത്രങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയുമാണ് കേരള സമൂഹം .ലേഖിക തനിക്കുണ്ടായ അനുഭവം പുസ്തകത്തിൽ എഴുതുകയും , അത് പേര് വെളിപ്പെടുത്താനാകാത്ത രീതിയിൽ ഒരു നേതാവിന്റെ മകനുമേൽ ചാർത്തുകയും ചെയ്തിരിക്കുന്നു . നമ്മുടെ സമൂഹവും മാധ്യമ വിചാരണയും പി സി ജോർജിന്റെ മകൻ ഷോൺ ജോർജിലൂടെ ആരോപണത്തിന്റെ പുകമറ സൃഷ്ടിച് ചർച്ച നടത്തുന്പോൾ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നത് ഞെട്ടിക്കുന്നതാണ് .
തന്റെ പുസ്തകത്തിന്റെ വിൽപ്പന ലക്‌ഷ്യം വച്ചു നിഷയും കെ എം മാണിയും അടക്കമുള്ളവർ നടത്തിയ ഗൂഢാലോചന യാണെന്ന സംശയം ബലപ്പെടുകയാണ് .ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് , നിഷ തുടരുന്ന മൗനം തന്നെ . കോട്ടയം ജില്ലയിലെ ഒരു ഉന്നത നേതാവിന്റെ മകൻ , ട്രെയിൻ യാത്രക്കിടെ തന്നോട് മോശമായി പെരുമാറിയെന്നാണ് അവർ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് .

കെഎം മാണി യും , പി സി ജോർജും തമ്മിലുള്ള പ്രശ്നങ്ങൾ കൂട്ടിവായിച് എല്ലാവരും ഷോൺ ജോർജിലേക്ക് ചൂണ്ട ഇട്ടു .ഇപ്പോൾ ആരോപണങ്ങളുടെ കുന്ത മുന നീളുന്നത് ഷോണിലേക്കും .നിഷ ആരുടേയും പേര് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ തന്നെ ഒരു ഉന്നത നേതാവായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനു നേരെയും സംശയത്തിന്റെ മുന നീളാമായിരുന്നു , ഒരു മാധ്യമങ്ങളും ചാണ്ടി ഉമ്മെനോട് ഒന്നും ചോദിച്ചില്ല .എന്തു കൊണ്ടെന്ന ചോദ്യം ബാക്കി ആവുകയാണ് .നിഷ ഉദ്ദേശിച്ചത് പ്രശസ്തിയും , മാണി ലക്‌ഷ്യം വച്ചത് പിസി ജോർജിനെയും ,പുസ്തക പ്രസാധകർ ആഗ്രഹിച്ചത് ബുക്കിന്റെ വിപണന തന്ത്രവും മാത്രമായിരുന്നു .ഇവിടെയാണ് ഗൂഢാലോചന തലപൊക്കുന്നത് .ആരോപണം ഉയർത്തിയ സ്ത്രീ , കുറ്റo ചെയ്തയാളുടെ പേര് വെളിപ്പെടുത്താതെ “നാണം കെട്ട ഇര ” യുടെ വേഷം കെട്ടുകയാണ് . ഇതിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരികയും ,നിഗൂഢതകൾ മാറ്റുന്നത് വരെയും പുസ്തകത്തിന്റെ വിൽപ്പന തടയുകയും വേണം