പത്തനാപുരത്ത് പരിശീലനത്തിനായ് എത്തിയ നാല്പതോളം അംഗന്‍വാടി ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .ഭക്ഷണം വിതരണം ചെയ്തത് സി.പി.എം.പ്രാദേശികനേതാവിന്റെ ഭാര്യയും പിറവന്തൂർകുടുംബശ്രീ ചെയർപേഴ്സണുമായ യുവതിയുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാ ഹോട്ടലിൽ നിന്ന് .അട്ടിമറിയെന്ന് സംശയം .ഇതോടൊപ്പം വിതരണം ചെയ്ത മറ്റ് 150 ഭക്ഷണ പൊതി കഴിച്ചവർക്ക് പ്രശ്നമില്ല.ഐ സി ഡി എസ് പരിശീലനപരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

അംഗന്‍വാടി അദ്ധ്യാപകരായ
പട്ടാഴി വടക്കേക്കര ശ്രീഭവനില്‍ ശ്രീകുമാരി (45),ചെളിക്കുഴി മധുഭവനില്‍ സരസകുമാരിയമ്മ (54),ചെറുകര അമൃതവിലാസത്തില്‍ സുശീലഭായി (55),കടയ്ക്കാമണ്‍ അഷ്റഫ് മന്‍സിലില്‍ അനീഷാബീവി (43),
വിളക്കുടി കാഞ്ഞിരംവിളയില്‍ മുതാംസ്ബീഗം (51)പട്ടാഴി നടുത്തേരി ബിന്ദുഭവനില്‍ ആതിര (25)പട്ടാഴി അമീന്‍ഷാ മന്‍സിലില്‍ ഷാജില (39)വെട്ടിത്തിട്ട റീജാഭവനില്‍ ലിസി (52),
പൂങ്കുളഞ്ഞി കാലായില്‍ റഹിയാനത്ത് (42),തച്ചക്കുളം പുത്തന്‍വിള വീട്ടില്‍ സിന്ധു (44),
നടുമുരുപ്പ് വേങ്ങവിള പടിഞ്ഞാറ്റേതില്‍ ഖദീജ (48)പള്ളിമുക്ക് മുഹ്സീന മന്‍സിലില്‍ ഷീജ (44 പട്ടാഴി വടക്കേക്കര നന്ദവിലാസത്തില്‍ ശശികല (43)പാതിരിക്കല്‍ പള്ളികിഴക്കേതില്‍ ശാന്ത (58) കുന്നിക്കോട് സ്വദേശിനി ഷഹറുബാന്‍ ബീവി (60) ,പത്തനാപുരം സ്വദേശിനി ഷീജ (44),പത്തനാപുരം സ്വദേശിനിശകുന്തള (49),പിറവന്തൂര്‍ സ്വദേശിനിരമണി (52),മാങ്കോട് സ്വദേശിനി ഉമ്മസല്‍മ്മ (52),കടയ്ക്കാമണ്‍ സ്വദേശിനി ലളിതാംബിക (52),പള്ളിമുക്ക് സ്വദേശിനി രാധാമണി (52),പടയണിപ്പാറ സ്വദേശിനി ഷിലാകുമാരി (56),എലിയറ സ്വദേശിനി മണി (42),പുന്നല സ്വദേശിനിഷീജ (46),പുന്നല സ്വദേശിനി അംബിക (50),മാലൂര്‍ സ്വദേശിനി ശശികല (54),എലിക്കാട്ടൂര്‍ സ്വദേശിനി സൂസമ്മ (59),പുന്നല സ്വദേശിനി ലൈലാബീവി (59),പുന്നല സ്വദേശിനി ഷീബ (42),കമുംകുംചേരി സ്വദേശിനി ഉഷാദേവി (52),പൂങ്കുളഞ്ഞി സ്വദേശിനി ലാലി (48),പുന്നല സ്വദേശിനി ഉഷാകുമാരി (43),മാലൂര്‍ സ്വദേശിനി സുജ (37),മാലൂര്‍ സ്വദേശിനി രമ്യ (30),പിറവന്തൂര്‍ സ്വദേശിനി ഗീതാമണി (52),നീലിക്കോണം സ്വദേശിനി സുമംഗല (55),വാഴപ്പാറ സ്വദേശിനി ബിന്ദുകുമാരി (55),അലിമുക്ക് സ്വദേശിനി മറിയാമ്മ (52),വന്മള സ്വദേശിനി രമാകുമാരി (52),പത്തനാപുരം സ്വദേശിനി സുജാത (55),എന്നിവരാണ് ആശുപത്രിയില്‍ ചികിത്സതേടിയത് .മേഖലയിലെ അംഗന്‍വാടി അദ്ധ്യാപകര്‍ക്കായി പത്തനാപുരം ഐ സി ഡി എസ് ഓഫീസില്‍ പരിപാടി നടക്കുകയായിരുന്നു.ഇതിന്റെ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകുകയായിരുന്നു.തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം , തളര്‍ച്ച അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഭക്ഷണശാലയില്‍ നിന്നാണ് ആഹാരം എത്തിച്ചത്. അന്‍പതോളം ജീവനക്കാര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.പാചകത്തിനായി ഉപയോഗിച്ച ജലത്തില്‍ ക്ലോറിന്റെ അംശം കൂടുതലായതിനാലാണ് ശാരീരികബുദ്ധിമുട്ട് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.