പത്തനംതിട്ട ജില്ലയിലെ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട കലഞ്ഞൂർ പാടം ഗവൺമെന്റ് എസ് കെ വി എൽ പി സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ നിന്നും ജനപ്രതിനിധികൾ കൂട്ടത്തോടെ വിട്ടു നിന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി .

കിഴക്കൻ മലയോര മേഖലയായ പാടം മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിലെ ആഘോഷ പരിപാടികളിൽ നിന്നുമാണ് അടൂർ പ്രകാശ് എം എൽ എ അടക്ക മുള്ള ജനപ്രതിനിധികൾ കൂട്ടത്തോടെ വിട്ടു നിന്നത് .വാർഡ് മെംബർ പി എസ് രാജു അടക്കം ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റൊ , മറ്റ് ജനപ്രതിനിധികളോ ആരും പരിപാടിക്ക് എത്തിയില്ല .വൈകിട്ട് മൂന്ന് മണിക്ക് തന്നെ ആഘോഷ പരിപാടികൾ തുടങ്ങു മെന്നാണ് അറിയിച്ചതെങ്കിലും രണ്ടു മണിക്കൂറിലേറെ കൊച്ചു കുട്ടികളടക്കം നൂറു കണക്കിന് രക്ഷാകർത്താക്കൾ കാത്തു നിന്നെങ്കിലും പ്രതീക്ഷക്കു വക ഉണ്ടായിരുന്നില്ല .

ഒടുവിൽ സദസിൽ ഉണ്ടായിരുന്ന വരെ ഉൾപ്പെടുത്തി പരിപാടികൾക്ക് തുടക്കം കുറിക്കുകയായിരുന്നു .കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളായതു കൊണ്ടും ,കുട്ടികൾക്ക് വോട്ടവകാശം ഇല്ലാത്തതുകൊണ്ടുമാകാം ജനപ്രതിനിധികൾ വിട്ടുനിന്നതെന്ന് പ്രദേശവാസിയും പൊതു പ്രവർത്തകനുമായ ഷാജി പാടം ജാഗ്രതാ ന്യൂസിനോട് പറഞ്ഞു . സ്കൂൾ അധികൃതരോടും വിദ്യാർത്ഥികളോടും വാർഡ് മെംബർ ഉൾപ്പെടെയുള്ള ജന പ്രതിനിധികൾ കാണിച്ച വിശ്വാസ വഞ്ചന , പാടം എന്ന ഈ ചെറിയ ഗ്രാമത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .ഇവിടുത്തു കാരുടെ പ്രതിഷേധം വിദ്യാഭ്യാസ വകുപ്പിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ .