പ്രശസ്ത തിരക്കഥാകൃത്ത് ഷാജി ജോർജ്ജ് അന്തരിച്ചു.
കുളത്തൂപ്പുഴ: വിവിധ ചാനലുകളിലായ് ഒട്ടേറെ സീരിയലുകൾക്ക് തിരക്കഥ തയ്യാറാക്കി നൽകിയിരുന്ന പ്രശസ്ത തിരക്കഥാ കൃത്ത് കുളത്തൂപ്പുഴ ഇ.എസ്.എം കോളനി ഷാജി ഭവനിൽ ഷാജി ജോർജ്ജ് (അജി 40) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ11ന് കുളത്തുപ്പുഴ സെൻറ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ നടക്കും.
പെയ്തൊഴിയാതെ, പാരിജാതം,സുന്ദരി,സ്ത്രീജന്മം തുടങ്ങിയവയാണ് പ്രാധാന സീരിയലുകൾ. സൂര്യ ടി വി ക്ക് വേണ്ടി സ്വന്തം ജാനുകുട്ടി എന്ന സീരിയൽ തിരക്കഥ തയാറാക്കി വരവേയാണ് മരണം പരേതനായ ജോർജ്ജ്-സോമിലിദമ്പത്ി കളുടെ മകനാണ് സഹോദരങ്ങൾ സാലി,സിജി.