സമൂഹത്തിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ,സ്ത്രീ സമൂഹത്തിന് പ്രോത്സാഹനവും ധൈര്യവും നൽകി , ഒരു പ്രവാസി സംഘടന മാതൃകയാകുന്നത് .
കൊല്ലം ജില്ലയിലെ പത്തനാപുരത്തു നിന്നുമുള്ള പ്രവാസികളുടെ സംഘ ടന യായി യു എ ഇ യിൽ പേരെടുത്ത പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം അതിന്റെ മികച്ച പ്രവർത്തനങ്ങളുമായി മൂന്നോട്ട് പോകുംന്പോൾ അതിൽ അഭിമാനം കൊള്ളുകയാണ് അസോസിയേഷന്റെ പ്രവർത്തകർ
.പ്രവാസി സമൂഹത്തിൽ ഒരു മേഖല മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കാതെ , പ്രവാസികളായിട്ടുള്ള ഏവർക്കും സഹായ ഹസ്തവുമായി ആദ്യമെത്തുന്ന അസോസിയേഷൻ ആയി പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം മാറുകയാണ് .
പ്രവർത്തനം ആരംഭിച് 5 വർഷം പിന്നിടുംന്പോഴേക്കും മിക്ക പ്രവാസികൾക്കും ഒരു തണലേകാൻ കഴിഞ്ഞു എന്നതാണ് PAPU എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സംഘടനയുടെ മുതൽകൂട്ട് .
ദുബായിൽ പ്രവർത്തിച്ചിരുന്ന മിക്ക സംഘടനകളും സാംന്പത്തികത്തിന്റെ പേരിൽ പിന്നോട്ട് മാറിയപ്പോൾ, ഒരു കൂട്ടം ചെറുപ്പക്കാരുടെ കൈയിൽ ഇന്നും PAPU സുരക്ഷിതമാണ് .
സ്വന്തം ശംന്പളത്തിൽ നിന്നും ഒരു വിഹിതം മാറ്റിവച് സംഘടന പ്രവർത്തനവുമായി മുന്നോട്ട് പോകുംന്പോൾ "നല്ല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിയുന്നു എന്ന ആത്മ സംതൃപ്തി ഭാരവാഹികളിൽ പ്രകടമാണ് .
ഇതിനകം തന്നെ ഒട്ടേറെ ഈവന്റ് മാനേജ് ടീമുകളുമായി ചേർന്ന് UAE യിൽ നിരവധി പ്രോഗ്രാമുകൾ നടത്തി കഴിഞ്ഞു . കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി .
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലി തേടി ദുബായിലെത്തിയ നൂറോളം പേർക്ക് വിവിധ മേഖലകളിൽ ജോലി വാങ്ങി നൽകി . അസോസിയേഷന്റ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലാണ് PAPU ഭാരവാഹികൾ .
കഴിഞ്ഞ വനിതാ ദിനത്തിന്റെ ഭാഗമായി UAE മേഖലയിൽ 12 വനിതാ അംഗങ്ങൾക്ക് അസോസിയേഷൻ വക സ്നേഹോപകാരം നൽകി ആദരിച്ചിരുന്നു .
സ്ത്രീകളെയും സംഘടനയുടെ ഭാഗമാക്കി ,സമൂഹത്തിൽ സ്ത്രീകൾ മുൻപന്തിയിൽ നില്കേണ്ടവരാണെന്ന അവബോധം വളർത്തുകയാണ് സംഘടനയുടെ ലക്ഷ്യം .
പാവപെട്ടവനെയും പണക്കാരനെയും ഒരു പോലെ കാണുകയും ,അവരെ പ്രവാസികളായി മാത്രം കാണുകയും ചെയ്ത് എല്ലാവരെയും സമൂഹത്തിൽ നെടുംതൂണുകളാക്കുക യാണ് സംഘടനയുടെ ലക്ഷ്യം
" നമ്മുടെ അവകാശങ്ങൾ നമുക് നേടണം " എന്ന മുദ്രാവാക്യം ഉയർത്തി മെയ് അവസാനത്തോടെ തിരുവനന്തപുരത്തു പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം .
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതു രംഗത്തു സജീവ സാന്നിധ്യം അറിയിച്ച
ജെയ്‌മോൻ മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ചെറുപ്പക്കാരാണ് സംഘടനയെ നയിക്കുന്നത് . പ്രോഗ്രാം കോ ഓർഡിനേറ്റർ സജുഖാൻറെ ദീർഘ വീക്ഷണം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തികഞ്ഞ ആത്മ വിശ്വാസം നൽകുന്നതാണ് . പുന്നല സ്വദേശിയും പ്രവാസിയുമായ ദിലീപ് കുമാറാണ് സംഘ ടന യുടെ സെക്രട്ടറി .