കെ എസ് ആർ ടി സി യിൽ പെൻഷൻ ലഭിക്കാത്തത് ജീവനക്കാരുടെ കർമഫലം കൊണ്ടാണെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ .ജീവനക്കാരുടെ അഹങ്കാര മനോഭാവമായാണ് അവർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ പോകുന്നത് .ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റം മോശപെട്ടതാണ് .KSRTC യിലെ യൂണിയൻ നേതാക്കൾ ജോലി ചെയാറില്ല .യാത്രക്കാർ കൈ കാണിച്ചാൽ പോലും ബസ് നിർത്താൻ ഡ്രൈവർക്ക് മടിയാണ് .പിന്നെങ്ങനെ KSRTC രക്ഷപെടുമെന്നും മുൻ ഗതാഗത മന്ത്രികൂടിയായിരുന്ന ഗണേഷ് കുമാർ ചോദിച്ചു .മിക്ക ജീവനക്കാരും ആത്മാർത്ഥത ഇല്ലാതെ ജോലി ചെയുന്നവരാണ് .ആനുകൂല്യങ്ങൾക്ക് വേണ്ടി കൊടി പിടിക്കാൻ എല്ലാവരും തയാറാണ് .ഈ ആത്മാർത്ഥത ജോലിയോട് കാണിച്ചിരുന്നെങ്കിൽ KSRTC രക്ഷ പെടുമായിരുന്നു .സാധാരണക്കാർക്ക് പ്രയോജനം ചെയുന്ന തരത്തിലേക്ക് സർവീസുകൾ മാറ്റിയെടുക്കണം