പുനലൂർ:ഇളമ്പൽ പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി  അറസ്റ്റിലായ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.എസ്. ഗിരീഷ് , ഇമേഷ്, സതീഷ് എന്നിവർക്ക് ജാമ്യം ലഭിച്ചു .
പ്രതികളെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസില്‍ കുടുക്കിയതെന്നും ഡാറ്റാബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് അനധികൃതമായി ചിലരുടെ മൗനാനുവാദത്തോടെ നിര്‍മാണം നടത്തിയതിനുമാണ് പ്രതികരിച്ചതെന്നും മറിച്ച് സുഗതനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടിയിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയിട്ടുള്ള രേഖകളില്‍ നിന്നുതന്നെ വ്യക്തമാണെന്നും എ.ഐ.വൈ.എഫ്  യാതൊരു ആത്മഹത്യാ പ്രേരണാ കുറ്റവും  നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്നതല്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.ജാമ്യം ലഭിച്ച പ്രതികൾക്ക് പിന്നീട് സിപിഐ നേതൃത്വത്തിൽ സ്വീകരണം നൽകി .
സ്വികരണ യോഗത്തിൽഎ.ഐ.വൈ.എഫ്  മണ്ഡലം സെക്രട്ടറി എം.മഹേഷ് അധ്യക്ഷത വഹിച്ചു.എ.ഐ.വൈ.എഫ്  ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി , ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെ.ജയശങ്കർ , സി.പി.ഐ കുന്നിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജി മോഹൻ, ഇളമ്പൽ ലോക്കൽ സെക്രട്ടറി എം. ഗിരീഷ്, എ.ഐ.ടി.യു സി മണ്ഡലം പ്രസിഡന്റ് ബി ഷാജഹാൻ,  നേതാക്കളായ വൈ- നാസർ, അനു, വിജയകുമാർ, മിഥുൻ, എന്നിവർ നേതൃത്വം നൽകി