കേരള തീരത്തു ചുഴലി കാറ്റ് വീശിയടിക്കുമെന്നും ,അതീവ ജാഗ്രത വേണമെന്നുമുള്ള കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ ഞെട്ടി തരിച്ഛ് കേരളം .കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലാകുമെന്നും ,മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നുമുള്ള നിർദേശം ഫലത്തിൽ തീരദേശ വാസികളെ അംബരപിച്ചിരിക്കുകയാണ് .ഓഖി ചുഴലിക്കാറ്റിൽ നിരവധി ജീവനുകൾ നഷ്ടപെടുകയും ,ഇതിന് വേണ്ട മുൻകരുതൽ എടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രവും കേരളവും പരസ്പരം ചെളിവാരിയെറിഞ്ഞിരുന്നു .ഇതു പോലെ ഒരു അബദ്ധം സംഭവിക്കാതിരിക്കാനാണ്  ഇപ്പോൾ കേന്ദ്രവും കേരളവും മുന്നറിയിപ്പുകളുമായി രംഗത്തു വരുന്നത് .മിക്കയിടങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നു കഴിഞ്ഞു .                                                                                     മുല്ലപ്പെരിയാർ അണകെട്ട് ഇപ്പോൾ പൊട്ടുമെന്ന് ഭീതി പരത്തിയ കേരളത്തിലെ ചിലവൻകിട മാധ്യമങ്ങളും ഇപ്പോഴത്തെ മുന്നറിയിപ്പ് ഭീഷണിയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് .