എം.ബി.ബി.എസ്.സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസിൽ ഉണ്ണികൃഷ്ണൻ നായർ (51), ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വർഗീസ് (67) എന്നിവരെയാണ് മതിലകം എസ്.ഐ.പി.കെ.മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്വദേശി കണക്കശ്ശേരി സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞവർഷം സെപ്തംബർ മാസത്തിൽ മകൾക്ക് തമിഴ്നാട്ടിൽ എം.ബി.ബി.എസ്.സീറ്റ് തരപ്പെടുത്തുന്നതിനായി അഞ്ച് തവണയായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ 6 മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതയതോടെ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ പണം നൽകാൻ തയ്യാറായില്ല.ഇതേതുടർന്ന് സന്തോഷ് മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ കോട്ടയം സ്വദേശി സലിം എന്നയാളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.സി.പി.ഒ.മാരായ ഷിജു, അനൂപ്, രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.