സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. വാതിൽപ്പടി വിതരണത്തിലെ അപാകതകൾ പരിഹരിച്ചില്ലങ്കിൽ സംസ്ഥാനത്തെറേഷൻ കടകളിൽ ഏപ്രിൽ ഒന്നു മുതൽ ഭക്ഷ്യ ധാന്യങ്ങൾ ഏറ്റെടുത്ത് വിതരണം നടത്തില്ലെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ ക്യാമ്പ് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ,ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.
ഇപ്പോൾ അരിയുൾപ്പെടെയുള്ളവ ലഭിക്കുമ്പോൾ ചാക്കുകളിൽ വൻതോതിൽ കുറവുണ്ടാകുന്നു. ഇതു മൂലം റേഷൻ വ്യാപാരികൾക്ക് കനത്തനഷ്ടം സംഭവിക്കുന്നു. ഇതിനു പരിഹാരമുണ്ടാകണം. വാതിൽപ്പടി വിതരണത്തിലെ അപാകതകൾ പരിഹരിയ്ക്കണം.. ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിൽ എത്തിച്ച് അളവ് കൃത്യമായി റേഷൻ വ്യാപാരിയെ ബോധ്യപ്പെടുത്തണം. ഭക്ഷ്യവസ്തുക്കൾ അൻപത് കിലോയുടെ സ്റ്റാൻഡേർഡ് പാക്കറ്റുകളി ലാക്കി നൽകുകയും വേണo. മണ്ണെണ്ണയുടെ കാര്യത്തിലും അപാകതകൾ ഏറെയാണ്.. 200 ലിറ്ററിന്റെ ഒരു ബാരലിന് 70 രൂപയാണ് ഇപ്പോൾ ലഭിയ്ക്കുന്ന കമ്മീഷൻ, ഒരു ബാരൽ കടയിൽ എത്തിയ്ക്കണമെങ്കിൽ വ്യാപാരിയ്ക്ക് 300 രൂപ വരെ ചിലവ് വരുന്നു.അതിനാൽഒരു ബാരലിന് 400 രൂപ കമ്മീഷൻ ലഭിയ്ക്കണം. മണ്ണെണ്ണ വിതരണവും ഇ- പോസ് മിഷനുകളിലൂടെ വിതരണം ചെയ്യണം’ഇനിയും നഷ്ടം സഹിച്ച് വിതരണം ചെയ്യാനാവില്ല.ആട്ട വിതരണം മില്ലുകളിൽ നിന്നും നേരിട്ടാകണം. ഇത് മെയ് ഒന്നുമുതൽ റേഷൻകടകളിൽ ആട്ടനേരിട്ട്എത്തിച്ചു നൽകിയില്ലങ്കിൽ അവയുടെ വിതരണവും നിർത്തിവെയ്ക്കും. അരി വില പൊതു വിപണിയിൽ ക്രമാതീതമായി വർധിക്കുന്നത് ജനങ്ങളെ വലക്കുന്നു. ഇതിനു പരിഹാരം കാണാൻ സംസ്ഥാനത്ത് 20 ലക്ഷത്തോളം വരുന്ന എ.പി.എൽ. കാർഡ് ഉടമകൾക്ക്  ഒരു മാസം 15 കിലോ അരീ വീതം കിലോക്ക് 15 രൂപാ നിരക്കിൽ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം.