ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വിലങ്ങുതടിയായി വീണ്ടും ശോഭന ജോർജ് . കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ,എല്ലാവരും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് ശോഭന ജോർജ് .വരട്ടെ പ്രതികരിക്കാം എന്ന് ശോഭന ജോർജ് പറയുമ്പോഴും ,ശോഭനയ്ക് കോൺഗ്രെസ്സിനോടുള്ള അരിശം തീരുന്നില്ല .കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥിനെതിരെ കലാപക്കൊടി ഉയർത്തിയ ശോഭന ഇത്തവണയും കോൺഗ്രസ് ടിക്കറ്റ് ആഗ്രഹിച്ചിരുന്നു .എന്നാൽ കെപിസിസി യോ എഐസിസി യോ ഇക്കാര്യം പരിഗണിച്ചില്ല .ഇതിന്റെ ഇഷ്ടക്കേടുകൾ പുറത്തു കാണിച്ചു കൊണ്ടാണ് ശോഭനയും പ്രതികരിച്ചത് .വരട്ടെ കാണാം എന്നാണ് ശോഭന ജോർജ് ജാഗ്രത ന്യൂസിനോട് പ്രതികരിച്ചത് .വിഷ്‌ണുനാഥ്‌ ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന്  പരസ്യ പ്രതികരണം നടത്തിയപ്പോൾ തന്നെ ശോഭന കോൺഗ്രസിലെ ഉന്നത നേതാക്കൻ മാരുമായി ചർച്ച നടത്തിയിരുന്നു .എന്നാൽ ആർക്കും ശോഭനയെ സ്ഥാനാർഥി ആക്കുന്നതിനോട് താൽപ്പര്യമില്ലായിരുന്നു . മുരളീധര വിഭാഗം ശോഭനയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നു എന്നതാണ് പരസ്യമായ രഹസ്യം .ഒടുവിൽ ശോഭന ജോർജ് വീണ്ടും കോൺഗ്രസിന് ഭീഷണി ഉയർത്തുമെന്ന  സാഹചര്യത്തിൽ ,എൽ ഡി എഫ്  വീണ്ടും വിജയ പ്രതീക്ഷ വച്ചു പുലർത്തുകയയാണ് .ചെങ്ങന്നൂരിലെ വിവിധ പൊതു പരിപാടികളിൽ പങ്കെടുത്തുകൊണ്ട്  തന്റെ സജീവ സാന്നിധ്യം അറിയിക്കുകയാണ് ശോഭനാ ജോർജ് . നായർ ഈഴവ സമുദായങ്ങളു മായി ബന്ധ പെട്ടുകൊണ്ട്  ശോഭന തന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കുമ്പോൾ ,ശോഭനയിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് ബിജെപി നേതൃത്വവും .