വിവാദ ഭൂമി ഇടപാട് കേസിൽ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന്സർക്കാർ നിർദേശം . സംഭവത്തിൽ കോൺഗ്രസ് മൗനം അനുകൂലമാക്കുകയാണ് നല്ലതെന്നാണ് സർക്കാരിന്റെ നിലപാട് .കേസെടുക്കാൻ കോടതി നിർദേശം നൽകി 2 ദിവസം കഴിഞ്ഞെങ്കിലും തുടർ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തതും ഇതു മൂലമാണ് .കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭയുമായി ഏറ്റുമുട്ടേണ്ടതില്ല .വി എസ്സിന്റെ പ്രതികരണം മുഖ വിലക്കെടുക്കേണ്ട കാര്യവുമില്ല .സംഭവം സഭയ്ക്കുള്ളിൽ തന്നെ ഒത്തുതീർപ്പാക്കുവാൻ ശ്രമം തുടരുകയാണ് .ഈ സാഹചര്യം അവർക്ക് അനുകൂലമായി വിട്ടുനൽകുക . എ ജി യുടെ നിയമോപദേശത്തിന് സിപിഎം നൽകിയിട്ടുള്ള നിർദേശങ്ങൾ ഇതൊക്കെയാണ്