കെഎം മാണി കേരളത്തിൽ കച്ചവട രാഷ്ട്രീയo നടത്തുകയാണെന്ന് പിസി ജോർജിന്റെ മകനും യൂത്ത് നേതാവുമായ അഡ്വ : ഷോൺ ജോർജ് ആരോപിച്ചു .നിയമസഭയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കെ എം മാണിയെ തടഞ്ഞതും ,നിയമസഭയിൽ കൈയാങ്കളി നടത്തിയതുമായ കേസ് പിൻവലിക്കാൻ ശ്രമം നടക്കുമ്പോഴും കെഎം മാണി പ്രതികരിക്കാത്തത്  അതിശയം തോന്നിപ്പിക്കുന്നതായും ഷോൺ പറഞ്ഞു .ബാർ കോഴ കേസിൽ മാണി കാഷ് കൈപറ്റിയിട്ടുണ്ടെന്നും ,വിജിലൻസിന്റെ ക്ലീൻ ചിറ്റ് പിണറായിയുടെ നിർദേശമനുസരിച്ചായിരിക്കുമെന്നും ഷോൺ ജോർജ് ആരോപിച്ചു .മാണിയുടെരാഷ്ട്രീയം എന്താണെന്ന് വെളിപ്പെടുത്തണം .മകനെ മന്ത്രി ആക്കാനെങ്കിൽ മാണി ബിജെപി യിൽ ചേരുന്നതാകും നല്ലത്‌ .തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടാത്ത മന്ത്രി സ്ഥാനം ജോസ് കെ മാണിക്ക് കിട്ടുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു . കർഷകരുടെ പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് പറയുംന്പോഴും ,മാണി കർഷകർക്ക് വേണ്ടിയാണോ അതോ മകന് വേണ്ടി യാണോ നില കൊള്ളുന്നതെന്നും ഷോൺ ചോദിച്ചു .ജാഗ്രത ന്യൂസ് എഡിറ്റർ ഇൻ ചീഫ് റിജോ പത്തനാപുരവുമായി നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിലാണ് ഷോൺ ജോർജ്  മാണിക്കെതിരെ ആഞ്ഞടിച്ചത് .ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാതെ മാണി കോൺഗ്രസ് രക്ഷ പിടിക്കില്ല .അല്ലെങ്കിൽ തനിയെ നിന്നു മത്സരിക്കാൻ മാണിയും കൂട്ടരും തയാറാകണം .ഇല്ലാതെ അവസരത്തിനൊത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയം ആണും പെണ്ണും കേട്ടതാണ് .എൽ ഡി എഫ് കൂടുതൽ പ്രതിസന്ധിയിൽ ആയാൽ മാണി എൽ ഡി എഫിൽ ചേരില്ല .യു ഡി എഫ് അടുത്ത തവണ അധികാരത്തിൽ വരുമെന്ന് കണ്ടാൽ മാണി വലത്തോട്ട് ചരിയും ,അതാണ് മാണിയുടെ രാഷ്ട്രീയം .അധികാരം ഉള്ളിടത്തേ മാണി യുള്ളൂ വെന്നും ഷോൺ ജോർജ് പറഞ്ഞു