പേരാവൂർ കൊട്ടിയൂർ പാൽചുരത്ത് വാഹനപരിശോധന നടത്തി പേരാവൂർ എക്‌സൈസ് സംഘം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.അന്തർജില്ലാ പാതയായ പാൽചുരത്ത് വാഹന പരിശോധനയിൽ പേരാവൂർ എക്‌സൈസ് സംഘം 2.160 കിലോ (180 പൗച്ച് ഹാൻസ്) നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി ഏഴ് പേർക്കെതിരെ കേസുകൾ എടുത്തു.

കൊട്ടിയൂർ ബോയ്‌സ്ടൗൺ പാൽചുരം പാതയിൽ ലഹരി കടത്തു സംഘങ്ങളുടെ സാന്നിധ്യം മനസിലാക്കിയാണ് പേരാവൂർ എക്‌സൈസ് പരിശോധന കർശനമാക്കിയത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ അന്തർജില്ലാ ഗതാഗതം നടത്തുന്ന യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും എക്‌സൈസ് സംഘം പരിശോധനക്ക് വിധേയമാക്കി.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കർണ്ണാടയിൽ നിന്നും കഞ്ചാവുമായി വരികയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ .കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ .എം.പി.സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ .പി.ശ്രീനാഥ്,.കെ.എ.മജീദ്, .കെ.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ .സി.എച്ച്.ഷിംന എന്നിവർ പങ്കെടുത്തു.