കയ്പ്പമംഗലം : എം.ഇ. എസ് അസ്മാബി കോളേജ് പ്രിൻസിപ്പ|ൾ ഡോ.അജിംസ് പി.മുഹമ്മദിനെ ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാല് മാസങ്ങളിലായി അന്വോഷണം നടക്കുന്ന കേസിൽ നിർണ്ണായകമാണ് അറസ്റ്റ്.പൊലീസിന് മേൽ വൻ വിമർശനം ശക്തമായിക്കൊണ്ടിരിക്കെയാണ് സേനക്ക് ആശ്വാസമായി അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
കോളേജിലെ വിദ്യാർത്ഥിയും നടപടിക്ക് വിധേയനായി പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ട കൈപ്പമംഗലം സ്വദേശി അർജുൻ(19),ഇയാളുടെ സുഹൃത്ത് ചെന്ത്രാപിന്നി ഹൈസ്‌കൂൾ റോഡിന് സമീപം പാലേക്കാട്ട് ഉമേഷ്(21) എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ് : എ. ഐ.എസ്. എഫ് പ്രവർത്തകനായ അർജ്ജുൻ ആഗസ്റ്റ് മാസത്തിൽ നടന്ന കോളേജ് ആക്രമണത്തിൽ പ്രതിയായിരുന്നു.ഈ കേസിൽ ഇയാൾ 14 ദിവസത്തോളം ജയിലിൽ അടക്കപ്പെട്ടിരുന്നു.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന എസ്എഫ്ഐ – എ. ഐ.എസ് എഫ് സംഘർഷത്തിലും അർജ്ജുൻ പ്രതിയാണ്.ജയിലിൽ നിന്ന് പുറത്ത് വന്ന് കോളേജ് അച്ചടക്ക നടപടിക്ക് വിധേയമായ ഇയാൾ സംഘടനാ നേതാക്കളുടെയും മാനേജ്‌മെന്റും നടത്തിയ ചർച്ചയിൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ തുടർന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കോളേജിൽ നിന്ന് പുറത്താക്കി.
കോളേജിലെ സി.സി.ടി വി ദൃശ്യങ്ങൾ കണ്ട് പുറത്താക്കിയ അർജ്ജുൻ ഇടക്കിടെ ക്യാമ്പസിൽ എത്തുന്നത് മനസ്സിലാക്കിയ പ്രിൻസിപ്പൾ ഇയാളെ പ്രവേശിപ്പിക്കരുത് എന്ന കർശന നിർദ്ദേശം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് ഇയാൾ മെയിൻ ബ്ലോക്കിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ചത്.
തുടർന്ന് മുൻപ് അച്ചടക്ക നടപടിക്ക് വിധേയനായ ഇയാളുടെ   സുഹൃത്തുമായി ചേർന്ന് കോളേജ് കാന്റീനിൽ വെച്ച് സംഘം പ്രിന്സിപ്പാളെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർനാണ് സംഘം പ്രിന്സിപ്പാളെ കോളേജിന് സമീപമുള്ള കോർട്ടേഴ്‌സിൽ കയറി ആക്രമിക്കുന്നത്.മൂന്നപേരാണ് കൃത്യം നടത്താൻ ഉണ്ടായിരുന്നത്.ഗൂഢാലോചനയിൽ ഇതിൽ കൂടുതൽ ആളുകൾ ഉണ്ടാകാം എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ട് പോയത്.നൂറോളം ആളുകളെ പോലീസ് ചോദ്യം ചെയ്തു.സംഭവം നടന്ന ഉടനെ തന്നെ കൊടുങ്ങല്ലൂർ സി.ഐ ബിജു കുമാർ,മതിലകം എസ്. ഐ പി.കെ മോഹിത്ത്,എസ്ഐ മാഹിൻ കുട്ടി,എസ്. സി.പി.ഓമാരായ മുഹമ്മദ് റാഫി,സത്യൻ,കെ.എം മുഹമ്മദ് അഷറഫ്,എം.കെ ഗോപി ,സി.പി.ഓ മാരായ വിപിൻ,ഇ. എസ് ജീവൻ,മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.പോലീസ് കേസിൽ കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.യൂത്ത് ലീഗ് സംഭവത്തിൽ ആഴ്ചകൾക്ക് മുൻപ് ധർണ്ണ നടത്തിയിരുന്നു.
പിടിയിലായ ഉമേഷ് ബോക്സിങ് ചാമ്പ്യനാണ്.മുൻപ് കോളേജ് ആക്രമണം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കവെയാണ് സി.സി.ടി.വി മോഷണക്കേസ് ഉണ്ടാകുന്നത്.ഇതുമായി സംശയം ഉന്നയിച്ചവർ നേരെത്തെ കോളേജ്  ആക്രമണക്കേസിലും പ്രതിയായിരുന്നു.ഇതിൽ കേന്ദ്രീകരിച്ച അന്വേഷണ സംഘം ഇവരെ രണ്ടു പേരെയും വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പൂർണ്ണമായും പുറത്ത് വരുന്നത്.നിലവിൽ ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്.ഇവരിൽ ഒരാൾ കൈപ്പമംഗലത്തെ പൗരപ്രമുഖന്റെ മകനാണ്.പ്രതികളെ എത്രയും വേഗത്തിൽ പിടികൂടുമെന്നും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അറസ്സിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.