കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുകയാണെന്ന ജാഗ്രത ന്യൂസ് റിപ്പോർട്ട് ശ്രദ്ധയിൽ പെട്ട് ഒടുവിൽ വി എസ് അച്യുതാനന്ദനും രംഗത്തു വന്നതോടെ ,കർദിനാൾ പുറത്തേക് !. കർദിനാളിന്റെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ചൊവാഴ്ച്ച ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .രാഷ്ട്രീയക്കാരും ,പ്രത്യേകിച്ച് വി എസ് അച്യുതാനന്ദനും ഒന്നും ഭൂമി ത്തട്ടിപ്പ് കേസിൽ പ്രതികരിക്കാതിരുന്നതിനെ ജാഗ്രതാ ന്യൂസ് പേരെടുത്തു  വിമർശിച്ചിരുന്നു .ഇതേ തുടർന്ന് ഇന്ന് വി എസ്  ഇന്ന് പരസ്യമായി പ്രതികരിക്കുകയായിരുന്നു .വി എസ്സിന്റെ പ്രതികരണം വന്നതോടെ കൂടുതൽ വൈദികർ കർദിനാളിനെതിരെ രംഗത്തു വന്നു .കർദിനാൾ രാജിവയ്ക്കണമെന്ന ആവശ്യം ഇതോടകം ശക്ത മായിട്ടുണ്ട് .  എന്നാൽ കോടതി വിധി ഉണ്ടായിട്ടും കർദിനാളിനെതിരെ കേസെടുക്കുവാൻ പോലീസും തയാറായിട്ടില്ല .