സംസ്ഥാനത്തെ പൂട്ടിയ ബാറുകളും , കള്ളുഷാപ്പുകളും തുറക്കാനുള്ള സർക്കാർ തീരുമാനം ഫലത്തിൽ വിനയായത് സിനിമാ താരം കെ പി എ സി ലളിതക്ക് . കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എൽ ഡി എഫിൻറെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു മദ്യ വിമുക്ത കേരളം എന്നത് .ഇതിന് വേണ്ടി കെ പി എ സി ലളിതയെ രംഗത്ത് ഇറക്കി ഒരു വീഡിയോ തന്നെ നിർമിക്കുകയും ചെയ്തു .അതിൽ എൽ ഡി എഫിൻറെ വാഗ്ദാനമായി kpac ലളിത പറയുന്നുണ്ട് ,പൂട്ടിയ ബാറുകൾ തുറക്കില്ലെന്നും , എൽ ഡി എഫ്‌ സർക്കാർ മദ്യത്തിന് എതിരാണെന്നുമൊക്ക .എന്നാൽ ഇതിന് വിപരീതമായി അടുത്ത ആഴ്ചയോടെ പൂട്ടിയ ബാറുകൾ തുറന്നു പ്രവർത്തിക്കുവാൻ പോവുകയാണ് .ഇതിന്റെ പശ്ചാത്തലത്തിൽ ആണ് അന്ന് ലളിത അഭിനയിച്ച വീഡിയോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ   ട്രോളിതുടങ്ങിയത് .ഒടുവിൽ ഇതേ കുറിച്ച് ലളിതയോട് ചോദിച്ചപ്പോൾ അത് അഭിനയമല്ലേ എന്നാണ് . തിരഞ്ഞെടുപ്പ് വേളയിൽ ഇങ്ങനെ അഭിനയിച്ചു തകർത്തപ്പോൾ എന്ത് ശരിയായി എന്നാണ് പൊതുജനം ചോദിക്കുന്നത് .