*K-Tet പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മനപ്രയാസത്തിൽ കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ എൽ പി സ്കൂളിലെ അധ്യാപിക ശ്രീതു രാജിനാണ് ദാരുണ അന്ത്യം.*
*ഏത് പരീക്ഷയും ജയിക്കാൻ 40% മാർക്ക് മതിയെന്നിരിക്കെ NET, SET, K-Tet പരീക്ഷകളുടെ നടത്തിപ്പുകാർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനു വേണ്ടി ജയിക്കാനായി 60% മാർക്ക് വേണമെന്നാണ് നിബന്ധന.*
*അധ്യാപകനാകാനുള്ള യോഗ്യത ഉണ്ട് എന്ന സർട്ടിഫിക്കറ്റ് നേടിയ ശേഷം വീണ്ടുമൊരു ടെസ്റ്റ് നടത്തുന്നതു തന്നെ അനൗചിത്യമാണ്.* *അധ്യാപക സംഘടനകൾ ഇത് ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്തിട്ടുള്ളതാണ്.* *അശാസ്ത്രീയവും കാഠിന്യമേറിയതുമായ K-Tet പരീക്ഷ ഉദ്യോഗാർത്ഥികളെ വലയ്ക്കുകയാണ്. OBC ക്കാർക്ക് 82 മാർക്ക് കിട്ടിയാൽ വിജയിക്കാനാകും. കുമാരി ശ്രീതു രാജിന് 81 മാർക്കാണ് ലഭിച്ചത്. കേവലം 1 മാർക്കാണ് ശ്രീതുവിന്റെ ജീവൻ തട്ടിയെടുത്തത്.*
അധ്യാപികയെ കൊലക്ക് കൊടുത്ത നടപടി പുന:പരിശോധിക്കണമെന്നും K-Tet പരീക്ഷയിൽ 40% മാർക്ക് വാങ്ങുന്നവർക്ക് വിജയിക്കാനുള്ള അവസരമൊരുക്കണമെന്നും KPSMA (കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ) കൊല്ലം ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷുംസെക്രട്ടറി വി.വി.ഉല്ലാസ് രാജും ആവശ്യപ്പെട്ടു.