കുന്നത്ത് കാവിലെ പപ്പു പിഷാരടിയെന്ന മുഴുനീള ഓട്ടൻ തുള്ളൽ കലാകാരനെ അവതരിപ്പിച്ച ഇന്ദ്രൻസ് മലയാള സിനിമാ ലോകത്തിലെ മികച്ച നടൻ ! സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം , മുൻ നിര നടന്മാരെ ഞെട്ടിക്കുന്നതാകും .മമ്മൂട്ടി മുതൽ വിനീത് ശ്രീനിവാസൻ വരെ യുള്ള ഒട്ടേറെ  ഗ്ലാമർ താരങ്ങളെ പിന്നിലാക്കിയാണ് ഇന്ദ്രൻസ് ഒന്നാമതെത്തുന്നത് .പതിനാറു വർഷം മുൻപ്‌ തന്നോട് പിണങ്ങി നാടുവിട്ടുപോയ മകനെ തേടി പപ്പു പിഷാരടി യെന്ന വൃദ്ധൻ കുന്നത്ത് കാവ് ഗ്രാമത്തിൽ നിന്നും ഒരു നഗരത്തിൽ എത്തപ്പെടുകയും ,അവിടെ നിന്നുള്ള അനുഭവങൾ സമൂഹത്തോട്‌ പങ്കുവയ്ക്കുകയുമാണ്  ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രൻസ് .മാധ്യമ പ്രവർത്തകനായ വി സി അഭിലാഷ് ആണ് ആളൊരുക്കത്തിന്റെ സംവിധായകൻ .ഇന്ദ്രൻസിന്റെ ജീവിതത്തിലേയും സിനിമയിലെയും ഏറ്റവും സുന്ദര നിമിഷങ്ങളാണ് ഇത് .