ഒടുവിൽ ഷുഹൈബ് വധത്തിന്റെ കാര്യ  കാരണങ്ങൾ തേടി സിബിഐ വരുന്നു .യൂത്ത് കോൺഗ്രസ്സ് നേതാവ് ശുഹൈബിനെ തുണ്ടം തുണ്ടമാക്കിയ പ്രതികളെ തേടിയല്ല ,പ്രതികളെ ഒരുക്കിയ നേതാക്കളെ കണ്ടെത്താൻ .നാടിനെ നടുക്കിയ ശുഹൈബ് വധം സിപിഎം നെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .

ശുഹൈബ്

കൊലപാതകത്തെ പതിവ് പോലെ മുഖ്യമന്ത്രിയും ,സിപിഎം നേതൃത്വവും തള്ളി പറഞ്ഞെങ്കിലും അരി ആഹാരം കഴിക്കുന്ന ആർക്കും സിപിഎം നെ പൂർണമായും വെള്ളപൂശാൻ കഴിഞ്ഞില്ല .ശുഹൈബിനെ കൊല പെടുത്താൻ സിപിഎം കണ്ണൂർ ലോബി പദ്ധതി തയാറാക്കിയിരുന്നതായി പരക്കെ ആക്ഷേപം ഉയർന്നിരുന്നു .സാധാരണ കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി ശുഹൈബ് വധം കെ സുധാകരൻ  തന്റെ നിരാഹാര സമരത്തിലൂടെ വീറുറ്റ പോരാട്ടമാക്കി മാറ്റുകയായിരുന്നു .

സുധാകരന്റെ നിരാഹാര സമരത്തിലൂടെ (ഫയൽ )

ഇതിലൂടെ കെ സുധാകരന് തന്റെ മൈലേജ് കൂട്ടുവാൻ കഴിഞ്ഞു എന്നതിൽ ആർക്കും സംശയം ഇല്ല .സിപിഎം നെ എറെ പ്രതിരോധത്തിലാക്കിയ ശുഹൈബ് വധം  സിബിഐ ഏറ്റെടുക്കുന്നതോടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നത് കൂടിയാകും തുടർ അന്വേഷണങ്ങൾ .

പി ജയരാജൻ

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പിണറായി വിജയൻ ഇന്ന് കൂടി ആവർത്തിച്ചിരുന്നു .ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം സിപിഎം നെ കൂടുതൽ പ്രതിസന്ധിയിലാക്കും .സിപിഎം ൻറെ സിറ്റിംഗ് സീറ്റ് ആയ “ചെങ്ങന്നൂർ ” നില നിർത്തുകയെന്ന വെല്ലുവിളിയും ഈ സാഹചര്യത്തിൽ സിപിഎം നെ വേട്ട യാടുകയാണ്

പിണറായി വിജയൻ

.പി ജയരാജന്റെ രഹസ്യ നീക്കങ്ങളും അതിലൂടെ പാർട്ടിക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങളും  കോടിയേരി ബാലകൃഷ്ണനും ,പിണറായി വിജയനും നേരിട്ട് തന്നെ ജയരാജനെ അറിയിച്ചു കഴിഞ്ഞതാണ് .ഇനിയും സംരക്ഷിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇരുവരും .സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിലൂടെ ജയരാജന്റെ പങ്ക് വെളിപ്പെടുമെന്ന് വിശ്വസിക്കുന്നവരാണ് സിപിഎം ലും .അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തി വരുന്ന പ്രചാരണങ്ങൾക്ക് ശക്തി പകരുവാൻ സിബിഐഅന്വേഷണത്തിന് കഴിയുമെന്നാണ് അവരുടെയും വിശ്വാസം .ഏതു വിധേനയും ചെങ്ങന്നൂർ കയറി പറ്റാൻ ശുഹൈബ് വധം കോൺഗ്രസ് ഉയർത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട .