ആത്മഹത്യ ചെയ്ത് പ്രവാസി സുഗതന്റെ വീട്ടിൽ ബിജെപി സംസഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തി . വീട്ടുകാരിൽ നിന്നും പരാതികേട്ട കുമ്മനം സംഭവം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന ഉറപ്പുനൽകി .സാധാരണക്കാരുടെ പാർട്ടിയെന്ന് അവകാശ പെടുന്ന സിപിഐ ,സാധാരണക്കാരെ കൊല ചെയ്യുകയാണെന്ന് കുമ്മനം ആരോപിച്ചു .ബിജെപി സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .അതിനിടെ പ്രതികളെ സംരക്ഷിക്കുവാൻ സിപിഎം ഉം സിപിഐ യും പരസ്പരം മത്സരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു .വിളക്കുടി പഞ്ചായത്തിൽ വ്യാപകമായി നിലം നികത്തുന്നുണ്ടെന്നും ഇതിന് പഞ്ചായത്ത് ഭരണം കൈയാളുന്ന സിപിഎം നേതൃത്വം നല്കുകയാണെണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി .വ്യാപകമായി കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരും നിലം നികത്തലിനു കൂട്ട് നിൽക്കുകയാണെന്ന് ആക്ഷേപം ഉയരുകയാണ് .