പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി AIYF നേതൃത്വത്തിൽ കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തി .സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് aiyf നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു .എന്നാൽ സംഭവത്തിൽ aiyf ന് ബന്ധമില്ലെന്നും പോലീസ് കള്ളക്കേസ് എടുത്ത് പ്രവർത്തകരെ  പീഡിപ്പിക്കുകയാണെന്നും aiyf ആരോപിക്കുന്നു .സുഗതന്റെ മക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദർശിച് ആത്മഹത്യയിൽ ദുരൂഹത ഉയർത്തുകയും ചെയ്തിരുന്നു .തുടർന്ന് സിപിഎം പ്രാദേശിക നേതൃത്വം സിപിഐ ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വരുകയും ചെയ്തതോടെ പ്രതിരോധത്തിലായ സിപിഐ ,ഇന്ന് പ്രതികൾക്ക് വേണ്ടി രംഗത്ത് വരുകയായിരുന്നു .അതേ സമയം പ്രതികൾക്ക് സംഭവവുമായി ബന്ധമുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ജാഗ്രതാ ന്യൂസിനോട് പറഞ്ഞു .