കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സിബിഐ അന്വേഷണം അനിവാര്യമോ ? പരാതിക്കാർ നേരുത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ,പരാതി സ്വീകരിക്കാൻ പോലീസ് തയാറാകാതെ വന്നത് ആരുടെ സമ്മർദ്ദo മൂലം ? ഒരു സഭയുടെ ഉന്നതൻ “രാജാവോ ” എന്ന് കോടതി ചോദിക്കണമെങ്കിൽ ,അദ്ദേഹത്തിന് കിട്ടിയ സംരക്ഷണം എന്തായിരിക്കണം ?സഭയുടെ സ്വത്തുവകകളുടെ  അവകാശം തനിക്കു മാത്ര മെന്ന് അവകാശം ഉന്നയിച്ചിരുന്ന കർദിനാൾ പിന്നെന്തിനാണ് രാജി വയ്ക്കുവാൻ സന്നദ്ധത അറിയിച്ചത് ?കർദിനാളിനെതിരെ കേസെടുക്കണമെന്ന് കോടതി നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ  പിണറായിയുടെ പോലീസ്  ഏത് വകുപ്പ് പ്രകാരം  ആയിരിക്കും കേസ് ചാർജ് ചെയുക .കർദിനാൾ ചെയ്തിരിക്കുന്നത് ക്രിമിനൽ കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിൽ ,അദ്ദേഹത്തെ വിശ്വാസി സമൂഹം ഇനി എങ്ങനെ ഉൾക്കൊള്ളും .മറ്റുള്ളവരിൽ നന്മ പകരേണ്ട ഇടയാൻ മാർ , കച്ചവട മനോഭാവത്തോടെ കുഞ്ഞാടുകളെ നയിച്ചാൽ നാളെ സഭാ നേതൃത്വങ്ങൾക്ക്  എന്ത് വിശ്വാസമാണ് സമൂഹത്തിൽ ലഭിക്കുക ? പിണറായിയും , ഉമ്മൻചാണ്ടിയും , കുമ്മനവും മനുഷ്യ ചങ്ങല തീർക്കുന്പോൾ കർദിനാൾ പേടിക്കേണ്ട കാര്യം ഇല്ല .ഇവിടെ വിമർശനം നടത്തിയ കോടതിയ്ക് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പോലീസിൽ നിന്നും നീതി കിട്ടുകയുമില്ല .കേസ് സിബിഐ അന്വേഷിച്ചാലോ സ്ഥിതി മറിച്ചാകുമോ ? ഇവിടെ പ്രതി സ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്  കർദിനാൾ ആകുന്പോൾ രാഷ്ട്രീയക്കാർക്കും പ്രതികരിക്കാൻ ഒന്ന് മുട്ടിടിക്കും .       “വാൽ ക്കഷണം “: വോട്ടു തട്ടുവാൻ കള്ളനും കഞ്ഞിവയ്ക്കാതെ പറ്റില്ലല്ലോ ? വിശ്വാസം അതല്ലേ എല്ലാം !