• കർദിനാൾ പുറത്തേക്ക് .വിവാദ ഭൂമി ഇടപാട് കേസിൽ കുടുങ്ങിയ മാർ ജോർജ് കർദിനാൾ ആലഞ്ചേരി കോടതി പരാമർശത്തെ തുടർന്ന് രാജി വയ്ക്കുന്നു .നേരുത്തെ തന്റെ നിലപാടുകളെ പൂർണമായും ന്യായീകരിച്ച കർദിനാൾ ആലഞ്ചേരി ഒടുവിൽ കീഴടങ്ങുന്പോൾ വിശ്വാസികൾ പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .അതിനിടെ സിറോ മലബാർ സഭയുടെ അടിയന്തിര സിനഡ് യോഗം രാത്രി ചേരും .ലത്തീൻ  മലങ്കര സഭാ പ്രതിനിധികൾ രാത്രി നടക്കുന്ന സിനഡിൽ പങ്കുചേരും .കൊച്ചി സഭാ ആസ്ഥാനത്താണ് സിനഡ് യോഗം ചേരുന്നത് .കർദിനാളിനെതിരെയുള്ള കോടതി വിധി യോഗം ചർച്ച ചെയും . കർദിനാൾ രാജിവയ്ച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റ നീക്കം .