ചിതറ മൂന്ന് മുക്കിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.അനന്തപുരി മെറ്റൽ ക്രഷറിൻറെ കവാടത്തിന് സമീപമാണ് പ്രദേശവാസിയായ 65 വയസുള്ള ശിവാനന്ദനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വെളുപ്പിന് ക്രഷറിലേക് വാഹനവുമായി എത്തിയ ഡ്രൈവർമാരാണ് റോഡിൽ മൃതശരീരം കിടക്കുന്നത് കണ്ടത്.റോഡിന് സെെഡിലാണ് മൃത ശരീരം കിടന്നിരുന്നത്. മൃതശരീരത്തിൽ മുഴുവനും പൊടി പറ്റിപ്പിടിച്ചിരുന്നു . മൃതശരീരം കാണുന്നവർക്ക് ദുരൂഹത തോന്നുന്നുണ്ട് .വിരലടയാള വിദഗ്ധരും മറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . പോസ്റ്റുമോർട്ടം നടപടികൾക്കും മറ്റുമായി മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ക്കൊണ്ടു പോയിട്ടുണ്ട് .മരണപ്പെട്ട ശിവാനന്ദൻ വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത് .ഭാര്യയും കുട്ടികളുമായി പിണക്കത്തലാ യിരുന്നു. പ്രദേശത്തെ ലോഡിംഗ് തൊഴിലാളിയായിരുന്നു ശിവാനന്ദൻ.