പ്രവാസി ആയിരുന്ന സുഗതൻ ആത്മഹത്യ ചെയ്‌തെന്ന കേസ് പുതിയ വഴിത്തിരിവിലേക്ക് !സുഗതൻ ആത്മഹത്യ ചെയ്തതോ ,അതോ ആരെങ്കിലും കെട്ടി തൂക്കിയതോ ?ജാഗ്രത ന്യൂസിന്റെ അന്വേഷണം വിരൽ ചൂണ്ടുന്നത് കൊലപാതകമെന്ന സംശയത്തിലേക്കും !സുഗതൻ ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്നും ,ഒരാൾ ആത്മഹത്യ ചെയുന്ന സാഹചര്യം ഒന്നും കാണാനില്ല .               സംശയം 1. സുഗതൻ തൂക്കു കയർ മേൽക്കൂരയിൽ കുരുക്കിയതെങ്ങനെ ?                                                         2. തറയിൽ നിന്നും 2അടി ഉയർച്ചയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട സുഗതന്റെ ശരീരം ,സുഗതൻ സ്വയം തൂങ്ങിയതാണെന്ന സംശയം ബലപ്പെടുത്തുന്നു .സുഗതൻ എങ്ങനെ തൂങ്ങി ?                                               3.ഒരു കസേരയോ ,അതുപോലെ കയറി നിന്ന് കയറിൽ കഴുത്തു മുറുക്കാൻ പാകത്തിന്‌ എന്തെങ്കിലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടില്ല .കൂടാതെ സുഗതന്റെ മുട്ടു കാലിൽ കണ്ട മുറിവും സംശയം ജനിപ്പിക്കുന്നു .പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വിടാത്തതും സംശയത്തിന് ശക്തി പകരുന്നതാണ് .സുഗതന്റെ മക്കൾ ഇതേ കുറിച്ച് മുഖ്യമന്ത്രി യോട് പരാതി പറഞ്ഞിട്ടുമുണ്ട് .ഇതേ കുറിച് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടുണ്ട് .