മാക്കൂട്ടത്ത് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രാജ് പേട്ട സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. 4 പേർക്ക് ഗുരുതര പരിക്കേറ്റു.

ഉച്ചയോടെ മാക്കൂട്ടം കുട്ടപ്പാലം വളവിലാണ് അപകടം. വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന മാരുതി റിറ്റ്സ് കാർ ആണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികനായ വിരാജ് പേട്ട സ്വദേശി മുസ്തഫ (45) ആണ് മരണപ്പെട്ടത്.

യാത്രക്കാരായ യൂസഫ്(65) കുഞ്ഞഹമ്മദ് (64), ഇബ്രാഹിം (50), അലി (45) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ ഇവരെ പരിയാരം മെഡി.കോളേജിൽ പ്രവേശിപ്പിച്ചു ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

മരണ പ്പെട്ട മുസ്തഫയുടെ ഭാര്യാ സഹോദര പുത്രിയുടെ വിവാഹാലോചനയുമായി ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടം.

പരിക്കേറ്റവരെ ഇതുവഴി വന്ന വാഹനയാത്രക്കാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുസ്തഫയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മ്യതദേഹം പരിയാരം മെഡി: കോളേജ് ആശുപത്രിയിലേക്ക് മാറ്റി.