സിപിഐ സംസ്ഥാന സെക്രട്ടറി ആയി കാനം രാജേന്ദ്രൻ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്ന സാഹചര്യത്തിൽ  ഒടുവിൽ കെ ഇ ഇസ്മയിൽ പക്ഷവും പിൻ മാറിയതോടെയാണ് കാനം രാജേന്ദ്രൻ എതിരില്ലാതെ വീണ്ടും സെക്രട്ടറി ആയത് . നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാനം സെക്രട്ടറി ആകണമെന്ന തിരിച്ചറിവ് ഇസ്മായിൽ പക്ഷത്തിന് തിരിച്ചടിയായി .കെ ഇ ഇസ്മയിൽ ൻറെ ആഡംബര ജീവിത ശൈലി പാർട്ടിക്കുള്ളിൽ വിമർശനത്തിന് വഴിവച്ചപ്പോൾ ,വിമതനെ ഇറക്കി മത്സര സാധ്യത സൃഷ്ടിക്കുകയായിരുന്നു ഇസ്മയിലിന്റെ ലക്‌ഷ്യം .എന്നാൽ പാർട്ടിയുടെ ഐക്യ മാണ് ലക്ഷ്യമെന്ന് സി ദിവാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വ്യക്തമാക്കിയതോടെ സെക്രട്ടറി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് ഒഴിവാവുകയായിരുന്നു .കാനം രാജേന്ദ്രനെ  സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും  വി എസ് അച്യുതാനന്ദനും ഫോണിൽ വിളിച് അഭിനന്ദനം അറിയിച്ചു