പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വിദേശ യാത്രാ ചിലവുകൾ പുറത്തു വിടാത്തതിന് പിന്നിൽ അമിത് ഷാ ? ഏതുവിധേനയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിക്കുക വഴി നരേന്ദ്ര മോദിയെയും  ബിജെപി യെയും തന്റെ കീഴിൽ അണിനിരത്തുകയെന്ന  ഗൂഢ ലക്‌ഷ്യം നടപ്പിലാക്കുകയാണ് അമിത് ഷാ .തന്റെ കുതന്ത്രങ്ങളെല്ലാം വിജയിക്കുന്നുവെന്നതിന്റെ ആത്മ വിശ്വാസത്തിൽ ഉറഞ്ഞു തുള്ളുകയാണ് അമിത് ഷാ .ഒടുവിൽ ത്രിപുരയിൽ ബിജെപി നേടിയ അപ്രതീക്ഷിത വിജയത്തെയും മോദിക്ക് വിട്ടു നൽകാൻ അമിത്ഷാ തയാറല്ല .പ്രധാനമന്ത്രി പദത്തിലേറി 5 വർഷം പിന്നിടുംപോഴും മോദിക്ക് അമിത് ഷാ യെ കടത്തി വെട്ടാൻ ഒരവസരവും കിട്ടിയിട്ടുമില്ല . പ്രധാന മന്ത്രി മാരിൽ വച്ച് ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയത് മോദിയാണ് .കേന്ദ്ര വിവരാവകാശ കമ്മീഷൻ മോഡിയുടെ യാത്രാ ചിലവുകൾ ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും വിട്ടു നൽകുവാൻ ആരും തയാറായില്ല .ഇതിനു പിന്നിലും അമിത് ഷാ ആണെന്ന് ആരോപണം ഉയർന്നിട്ടുണ്ട് .നേരുത്തെ ബിജെപി യുടെ എല്ലാമെല്ലാമായ എൽ കെ അദ്വാനിയെ പാർട്ടിയിൽ നിന്നും അകറ്റിയതിനു പിന്നിലും അമിത് ഷാ യുടെ കരങ്ങളായിരുന്നു .അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യൻ പ്രധാനമന്ത്രി ആകുകയെന്ന  ലക്ഷ്യത്തോട്‌ അടുക്കുകയാണ് .ബിജെപി യുടെ നിലവിലെ കുതന്ത്ര ശാലി അമിത് ഷാ യുടെ നീക്കങ്ങളെ ഗൗരവത്തോടെ നോക്കി കാണുകയാണ് മോദി അനുകൂലികൾ .വിദേശ യാത്രാ ചിലവുകൾ വ്യക്തമാക്കണമെന്ന് ആവശ്യ പെട്ടു കേന്ദ്ര വിവരാവകാശ കമ്മീഷൻ മോദിക്ക് കത്തു നൽകിയെങ്കിലും ,അതിനും തടസം സൃഷ്ടിച്ചത് അമിത് ഷാ ആണത്രേ .ഇതിലൂടെ മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് അമിത് ഷാ യുടെ ലക്ഷ്യമെന്നും ആരോപണം ഉയർന്നിട്ടുണ്ട് .