തളിപ്പറന്പ്: കണ്ണൂരിലെ പാച്ചേനി പ്രിയദർശിനി വായനശാലയ്ക്കുനേരെ വീണ്ടും അക്രമം.നിരവധി തവണ ആക്രമിക്കപ്പെട്ട ഈ വായനശാല നിർമ്മാണത്തിലിരിക്കുന്പോൾ കട്ടിലയും ജനലും എടുത്തുകൊണ്ടുപോയി നിർമാണത്തിന് തടസമുണ്ടാക്കിയിരുന്നു.പിന്നീട് 10 തവണ കെട്ടിടത്തിന്റെ വാതിൽ, ജനൽ, കസേരകൾ എന്നിവ തകർത്തു. ബൾബുകൾ എറിഞ്ഞു തകർക്കൽ എന്നിവയും ഉണ്ടായി. മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച കോണ്ക്രീറ്റ് കൊടിമരം 3 തവണ നശിപ്പിച്ചു. വാഹനത്തിൽ കെട്ടിവലിച്ചാണ് കൊടിമരം നശിപ്പിച്ചത്. ശനിയാഴ്ച രാത്രി വായനശാലയുടെ ചുമരുകൾ മുഴുവൻ കരി ഓയിൽ ഉപയോഗിച്ച് വികൃതമാക്കി. കെട്ടിടത്തിന്റെ ചുവരിൽ കരി ഓയിൽ ഉപയോഗിച്ച് എഴുതുകയും വരാന്തയിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു. ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ തറവാട് വീട്ടിന് സമീപത്താണ് അക്രമിക്കപ്പെട്ട വായനശാല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പി.ജയരാജനെതിരെ സമാധാനയോഗത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്കെതിരെ സിപിഎം പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമാണ് അക്രമമെന്ന് സംശയിക്കുന്നു.