ഉത്സവത്തിനിടെ അകാരണമായി മദ്യപസംഘം മർദ്ദിച്ച യുവാവ് മരിച്ചു.പത്തനാപുരം തലവൂർ അരിങ്ങട മേലേവിളവീട്ടില്‍
കുഞ്ഞുമോന്‍ -സൗദാമിനി  ദമ്പതികളുടെ മകന്‍ നിലിന്‍ മോന്‍ (24)  ആണ് മരിച്ചത് .

പുനലൂര്‍ ആരംപുന്നയില്‍ വച്ച് നടന്ന സംഘട്ടനത്തില്‍  നിലിനിന് മര്‍ദ്ദന മേറ്റിരുന്നു .പുനലൂർ നരിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യാണ് നിലിന് മർദ്ദന മേറ്റത് .മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് അകാരണമായി നിലിനെ മർദ്ദിച്ചത്
സാങ്കൽപ്പിക ചിത്രം

വിവരമറിഞ്ഞെത്തിയ കുന്നിക്കോട് പോലീസാണ് യുവാവിനെ  ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും  രാത്രിയോടെ മരണപ്പെടുകയായിരുന്നു . മര്‍ദ്ദനത്തെ  തുടര്‍ന്നാണ് മരണo സംഭവിച്ചതെന്ന്  ബന്ധുക്കള്‍ ആരോപിച്ചു .ഇൻക്വസ്റ്റ് നടത്തിയമൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.മരണകാരണം മര്‍ദ്ദനമേറ്റതാണെന്ന് പോലീസും പറയുന്നു.