തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തി വന്ന യുവാവ് റയിൽവേ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ അബ്ദുൾ റഹുമാൻ (21 )ആണ് പാറശാലയിൽ പിടിയിലായത്.

ട്രിച്ചിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ഇന്റർ സിറ്റി ട്രെയിൻ പാറശാല റയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിങ് ഇല്ലാതി രുന്നിട്ടും മറ്റൊരു ട്രെയിനിന്റെ ക്രോസ്സിങ് നായി നിർത്തിയപ്പോൾ പാറശ്ശാല റയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമ്പോഴാണ് തിരുവനന്തപുരം വള്ളക്കടവ് സോദ്ദേശിയായ അബ്ദുൾ രഹുമാൻ പിടിയിലായത്. ഇയാളുടെ പക്കൽ ഇരുന്ന സഞ്ചി പരിശോധിച്ചപ്പോൾ അതിൽ നാലര കിലോ കഞ്ചാവ് ഇരുന്നു. തുടർന്ന് ഇയാളെ റയിൽവേ പോലീസ് ചോദ്യം ചെയ്താപ്പോൾ മധുരയിൽ നിന്നും വാങ്ങിയതാണെന്നും തിരുവനന്തപുരം ബീമാ പള്ളിക്കു സമീപം നിരവധി കാലമായി കഞ്ചാവ് വിൽപന നടത്തുന്നകൊലപാതക കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഉള്ള ഒരാൾക്ക് വേണ്ടിയാണ് വാങ്ങി വന്നതെന്നും പറഞ്ഞു.

തുടർന്ന് പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതിനു പിന്നിൽ ഉള്ള ബീമാപള്ളി സ്വദ്ദേശിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.