ക്ഷേത്രക്കുളത്തിൽ മധ്യവയസ്കന്റെ മൃതദ്ദേഹം കണ്ടെത്തി. കൊലപാതകമെന്ന് സംശയം .നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ട് .മരണത്തിൽ ദുരൂഹതയെന്ന് ആക്ഷേപംഉയർന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം തുടങ്ങി . ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര തെക്കേ കളത്തിലാണ് മധ്യവയസ്കന്റെ മൃതദ്ദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ ഇടതു നെഞ്ചിൽ ആഴത്തിലുള്ള മുറിവുള്ളതായി പോലീസ് ഇൻക്വസ്റ്റിൽ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത്.ആളെ ഇതുവരെ തിരിച്ചറിഞ്ഞട്ടില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മോർച്ചറിയിൽ .ഇരിഞ്ഞാലക്കുട പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.